Latest NewsCinemaBollywoodEntertainment

‘ആ അനുഭവം എന്നെ ഏറെ കാര്യങ്ങള്‍ പഠിപ്പിച്ചു’; കരിയറിന്റെ തുടക്കത്തിലെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി വിദ്യാ ബാലന്‍

കരുത്തുറ്റ നിരവധി കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ താരമാണ് വിദ്യാബാലന്‍. എന്നാല്‍ കരിയറിന്റെ തുടക്കത്തില്‍ തനിക്കേറെ ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിരുന്നുവെന്ന് തുറന്ന് പറയുകയാണ് താരം. ഒരു ആഭിമുഖത്തിലാണ് തന്റെ സിനിമാ ജീവിതത്തിന്റെ തുടക്കത്തില്‍ അനുഭവിക്കേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ച് വിദ്യാബാലന്‍ മനസു തുറന്നത്.

ALSO READ:അമിതാഭ് ബച്ചന് ലിവർ സിറോസിസ്; കരൾ പ്രവർത്തനരഹിതമയത് കൂടിയ അളവിൽ, അതിജീവനത്തിന്റെ കഥ ബച്ചൻ പറയുന്നു

കരിയറിന്റെ തുടക്കത്തില് ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു. നായികയ്ക്ക് ചേര്‍ന്ന രൂപമല്ല തന്റേതെന്ന് ഒരു നിര്‍മാതാവ് പറഞ്ഞു. ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ കാണിച്ച് ഇവരെ നായികയാക്കുന്നതില്‍ തനിക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്നും സംവിധായകന്റെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നുവെന്നും പറഞ്ഞു. ഏറെ വേദന തോന്നിയ നിമിഷങ്ങളായിരുന്നു അതെന്നാണ് വിദ്യാബാലന്‍ തുറന്നടിച്ചത്.

ആറുമാസത്തോളം കാലം എനിക്ക് കണ്ണാടിയില്‍ നോക്കാന്‍ പോലും ഭയമായിരുന്നു. എന്റെ രൂപം മോശമാണോ എന്ന തോന്നല്‍ പോലും എനിക്ക് തന്നെയുണ്ടായി. കരാര്‍ ഉറപ്പിച്ച മലയാള സിനിമയില്‍ നിന്നടക്കം എന്നെ മാറ്റി. ആ അനുഭവം എന്നെ ഏറെ കാര്യങ്ങള്‍ പഠിപ്പിച്ചു’. ഞാന്‍ എങ്ങനെയാണോ അതുപോലെതന്നെ എന്നെ സ്‌നേഹിക്കണമെന്നും പഠിപ്പിച്ചത് ആ അനുഭവമാണ്- വിദ്യാ ബാലന്‍ പറയുന്നു.

ALSO READ: ആമസോൺ മഴക്കാടുകളെ തീപിടുത്തതിൽ നിന്ന് സംരക്ഷിക്കണം, പ്രശസ്‌ത ഹോളിവുഡ് നടൻ നൽകുന്നത് 35 കോടി രൂപ

ഒരിക്കല്‍ ചെന്നൈയില്‍ വെച്ച് ഒരു സംവിധായകന്‍ കാണാന്‍ എത്തിയതിനെക്കുറിച്ചും വിദ്യ പറയുന്നു. കോഫി ഷോപ്പില്‍ വെച്ച് സംസാരിക്കാമെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ കോഫി ഷോപ്പില്‍ ഒരു പാട് ആളുകളുണ്ടെന്നും റൂമിലേക്ക് പോകാമെന്നും അയാള്‍ നിര്‍ബന്ധം പിടിച്ചു. ഒടുവില്‍ റൂമില്‍ ചെന്നു. ഞാന്‍ വാതില്‍ തുറന്നിട്ട് സംസാരിച്ചു, അതോടെ അയാള്‍ അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ തിരിച്ചു പോയ അനുഭവവും വിദ്യ പങ്കുവെച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button