KeralaLatest News

ആദിവാസികൾക്ക് ഏറെ പ്രയോജനപ്രദമായി മത്സ്യാരണക്യം പദ്ധതി : ഒരു മീനിന്റെ തൂക്കം 30kg, വിറ്റത്‌ 7500 രൂപയ്ക്ക്

ഇടുക്കി: ഒരു മീനിന്റെ തൂക്കം 30 കിലോ. വിറ്റപ്പോള്‍ ലഭിച്ച തുക 7500. പാഴായിപോയിട്ടില്ല ഇടുക്കിയിലെ മത്സ്യാരണ്യകം പദ്ധതി. വനത്തെ ആശ്രയിച്ച് ജീവിക്കുന്ന ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി ഇടുക്കി വനം വന്യജീവി സങ്കേതത്തിന്റെ നേതൃത്വത്തില്‍ തുടങ്ങിയ പുതിയ സംരംഭമാണ്’ മത്സ്യാരണ്യകം ‘ പദ്ധതി. വെള്ളാപ്പാറ കേന്ദ്രീകരിച്ചാണ് ഇവിടെ നിന്നുള്ള മത്സ്യവില്‍പ്പന നടക്കുന്നത്.

Also read : നിലംബൂർ നേരിട്ട പ്രളയക്കെടുതിയിൽ കൈത്താങ്ങായി എത്തിയ ഒരുകൊച്ചു ഗ്രാമം ശ്രദ്ധിക്കപ്പെട്ടതിങ്ങനെ

സാധാരണ കിട്ടുന്ന മത്സ്യം വിഷം ചേര്‍ന്നതാണെങ്കില്‍ മല്‍സ്യാരണ്യകത്തില്‍ നിന്ന് നാട്ടുകാര്‍ക്ക് ലഭിക്കുന്നത് ശുദ്ധമായ മത്സ്യം. മായം കലര്‍ത്തിയിട്ടുണ്ടെന്ന പേടി വേണ്ട. മാത്രമല്ല വ്യത്യസ്ത രുചികള്‍ തേടുന്നവര്‍ക്ക് പുഴ മത്സ്യം പോലെ ഇടുക്കി അണക്കെട്ടിലെ ശുദ്ധജലത്തില്‍ വളരുന്ന മത്സ്യങ്ങളുടെ രുചിത്തനിമ അറിയുകയും ചെയ്യാം. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് 69.2 കിലോ മത്സ്യമാണ് വിറ്റുപോയത്.

Also read : ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ മലക്കം മറിച്ചില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കി കെ സുരേന്ദ്രൻ

ഇടുക്കിയിലെ വെള്ളപ്പാറ കൊലുമ്പന്‍ കോളനി നിവാസികള്‍ ഉപജീവനത്തിനായി പതിറ്റാണ്ടുകളായി അണക്കെട്ടില്‍ നിന്നും മീന്‍ പിടിക്കുന്നുണ്ട്. ഇങ്ങനെ ലഭിക്കുന്ന മത്സ്യങ്ങള്‍ വിറ്റഴിക്കുന്നതിലുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് വനംവകുപ്പ് ഈ പദ്ധതി ആരംഭിച്ചത്. പൊതു സമൂഹത്തിനു മായമില്ലാത്ത ഡാം മീന്‍ ലഭ്യതക്കനുസരിച്ചു നല്‍കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. എല്ലാദിവസവും രാവിലെ 10 മണിക്ക് വെള്ളാപ്പാറ ഫോറസ്റ്റ് ഓഫീസിനു സമീപത്തുള്ള സ്റ്റാളില്‍ നിന്നു ആവശ്യക്കാര്‍ക്ക് മുന്‍കൂര്‍ ഓര്‍ഡര്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കിലോഗ്രാമിന് 250 രൂപ നിരക്കില്‍ നേരിട്ടും മത്സ്യം വാങ്ങാവുന്നതാണ്. പ്രദേശവാസികളെ കൂടാതെ പുറത്തു നിന്നുള്ള വരും ധാരാളമായി ഇപ്പോള്‍ ഇവിടെ മല്‍സ്യം വാങ്ങാനെത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button