Latest NewsIndia

യുവാവ് ധരിച്ച ജീന്‍സിന്റെ പിന്‍ഭാഗത്ത് തേനിച്ച കൂട് കൂട്ടിയത് നിമിഷങ്ങള്‍ക്കുള്ളില്‍; വീഡിയോ വൈറലാകുന്നു

നാഗാലാന്‍ഡ്: യുവാവിന്റെ ജീന്‍സിന്റെ പിന്‍ഭാഗത്ത് തേനീച്ച കൂടുകൂട്ടിയത് നിമിഷങ്ങള്‍ക്കുള്ളില്‍. റാണിയായിരുന്നു ആദ്യം എത്തിയത്. പിന്നെ തേനീച്ചക്കൂട്ടങ്ങളെല്ലാം എത്തിയതോടെ കൂട് കൂട്ടി. നിമിഷനേരം കൊണ്ടാണ് യുവാവിന്റെ പിന്‍ഭാഗത്ത് തേനീച്ച കൂട് ഉണ്ടാക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായി. നാഗാലാന്‍ഡ് സ്വദേശി വേലേഹു എന്ന ഇരുപത്തിയഞ്ചുകാരനാണ് തേനീച്ച പണി കൊടുത്തത്. സുഹൃത്തിന്റെ ഗ്യാരേജിലേക്ക് പോകുന്ന വഴിയില്‍ അപ്രതീക്ഷിതമായാണ് തേനീച്ച കൂടു കൂട്ടിയത്.

READ ALSO:  ട്രംപിന്റെ മുന്‍ ബിസിനസ് പങ്കാളി ദിനേശ് ചൗളയെ പൊലീസ് അറസ്റ്റ് ചെയ്‌തു, അവിശ്വസിനീയമായ കാരണം ഇങ്ങനെ

ധരിച്ചിരുന്ന ജീന്‍സിന്റെ പിന്‍ഭാഗത്ത് തേനീച്ച വന്നത് യുവാവ് ശ്രദ്ധിച്ചില്ല. പക്ഷേ നിമിഷങ്ങള്‍ക്കുള്ളില്‍ യുവാവിന്റെ പിന്‍ഭാഗത്തേക്ക് എത്തിയത് ആയിരക്കണക്കിന് തേനീച്ചകളാണ്. കുനിഞ്ഞ് നിന്ന് തേനീച്ചകളെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തേനിച്ച ആയത് കൊണ്ട് അധികം ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായി ഇയാള്‍. അവസാനം റാണി തേനീച്ചയെ പിടിച്ച് ഒരു ടിന്നിലടച്ചതോടെയാണ് തേനീച്ചകള്‍ പിന്മാറി, യുവാവ് രക്ഷപ്പെട്ടു. സമീപത്തുണ്ടായ ഒരാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

READ ALSO:  കുട്ടിക്കളെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയതെന്ന് സംശയിച്ച് കച്ചവടക്കാരന് മര്‍ദ്ദനം; എട്ടുപേര്‍ അറസ്റ്റില്‍

https://youtu.be/CuLT06WBHA0

shortlink

Post Your Comments


Back to top button