Latest NewsIndia

കുട്ടിക്കളെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയതെന്ന് സംശയിച്ച് കച്ചവടക്കാരന് മര്‍ദ്ദനം; എട്ടുപേര്‍ അറസ്റ്റില്‍

മീററ്റ്: കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയതെന്ന് സംശയിച്ച് കച്ചവടക്കാരനെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. മീററ്റിലെ ഷാജഹാന്‍പൂര്‍ പ്രദേശത്തായിരുന്നു കച്ചവടക്കാരന്‍ ആക്രമണത്തിനിരയായത്. സംഭവത്തില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.

ALSO READ: ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിന്റെ വിജയം, ടി-20 മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെ താരങ്ങളുടെ ആഘോഷ വീഡിയോ വൈറൽ

ഹരിയാനയിലെ ഭിവാനി നിവാസിയായ ആസാദ് ആണ് കിത്തോര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഷാജഹാന്‍പൂര്‍ പട്ടണത്തിവെച്ച് പ്രദേശവാസികളുടെ ആക്രമണത്തിന് ഇരയായത്. ആസാദ് ഔഷധസസ്യങ്ങള്‍ വില്‍ക്കുന്നതിനായാണ് ഇവിടെയെത്തിയത്. എന്നാല്‍ ചിലര്‍ തെറ്റിദ്ധരിച്ച് ഇയാളെ ആക്രമിച്ചതാണെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോയില്‍ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്നും എല്ലാവരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എസ്പി ി അഖിലേഷ് നാരായണ്‍ സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആക്രമണത്തിനിരയായ ആസാദ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നജീം, നസീം, പവന്‍, ഇമ്രാന്‍, ഷാജാദ്, അനസ്, അവ്നീഷ്, മുസ്താജി എന്നിവരെയാണ് അറസ്റ്റിലായ പ്രതികള്‍. ഷാജഹാന്‍പൂരി സ്വദേശികളാണ് ഇവര്‍.

ALSO READ: ജെയ്റ്റ്ലിയുടെ അന്തിമോപചാരച്ചടങ്ങുകളുടെ ചിത്രങ്ങള്‍ പകര്‍ത്തിയ ഫോണും വിട പറഞ്ഞു- രണ്ട് കേന്ദ്രമന്ത്രിമാരുടേതടക്കം 11 പേരുടെ മൊബൈല്‍ ഫോണുകള്‍ നഷ്ടമായി

shortlink

Related Articles

Post Your Comments

Related Articles


Back to top button