UAELatest NewsIndiaGulf

പ്രവാസികൾക്ക് സന്തോഷിക്കാം : ഈ ഗൾഫ് രാജ്യത്തു നിന്ന് ഇന്ത്യയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം കുറഞ്ഞ നിരക്കിൽ

അബുദാബി : പ്രവാസികൾക്ക് ഇനി സന്തോഷിക്കാം. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരമൊരുക്കി എയർ ഇന്ത്യാ എക്സ്പ്രസ്. ഇന്നു മുതൽ വ്യാഴാഴ്ച വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ഓഫർ ലഭിക്കുക. ഇങ്ങനെ ടിക്കറ്റെടുക്കുന്നവർക്ക് 2020 മാർച്ച് വരെ യാത്ര ചെയ്യാൻ സാധിക്കും. അബുദാബി, അൽഐൻ, ദുബായ്, ഷാർജ, റാസൽഖൈമ എന്നീ വിമാനത്താവളങ്ങളിൽ നിന്നും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ, ഡൽഹി, ജയ്പൂർ, മുംബൈ, അമൃത്സർ, ചാണ്ഡിഗഡ്, പുണെ, വരാണസി,മാംഗ്ലൂർ, ലക്നൗ, തിരുച്ചിറപ്പള്ളി, സൂറത്ത് എന്നീ സെക്ടറുകളിലേക്ക് ആദ്യം ബുക്ക് ചെയ്യുന്നവർക്കായിരിക്കും ഈ നിരക്ക് ലഭിക്കുക. 269 ദിർഹം മുതലാണ് നിരക്ക് ആരംഭിക്കുന്നത്. 30 ദിർഹം ട്രാൻസാക്ഷൻ ഫീസ്, നികുതി എന്നിവ ഉൾപ്പെടെ 299 ദിർഹമാകും. നിരക്ക്.

Also read : ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യയിലേക്ക്, പ്രതിരോധ വകുപ്പ് വാങ്ങുന്ന വജ്രായുധങ്ങള്‍ ഇവയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button