KeralaLatest News

രാ​ഹു​ല്‍ ഗാ​ന്ധി വീ​ണ്ടും വ​യ​നാ​ട്ടിലേക്ക്

കണ്ണൂര്‍: രാ​ഹു​ല്‍ ഗാ​ന്ധി വീ​ണ്ടും വ​യ​നാ​ട്ടിലേക്ക്. ഇന്ന് ഉച്ചയ്ക്ക് 12.30 ന് കണ്ണൂരില്‍ വിമാനമിറങ്ങുന്ന അദ്ദേഹം റോഡ്മാര്‍ഗം മാനന്തവാടിയിലേക്കുപോകും. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ എത്തുന്നത്. ചൊ​വ്വാ​ഴ്ച​യും ബു​ധ​നാ​ഴ്ച​യും വ​യ​നാ​ട് ജി​ല്ല​യി​ലെ പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍ അ​ദ്ദേ​ഹം സ​ന്ദ​ര്‍​ശ​നം ന​ട​ത്തും. മാ​ന​ന്ത​വാ​ടി, സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി, ക​ല്‍​പ്പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളും സന്ദർശിക്കും.

Read also: രാ​ഹു​ല്‍ ഗാ​ന്ധി ഭാ​ര​ത​യാ​ത്ര ന​ട​ത്താ​നൊ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്

അതേസമയം രാഹുല്‍ ഗാന്ധി എത്തുന്നതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ വിമാനത്താവളത്തിലും പരിസരത്തും സുരക്ഷ ശക്തമാക്കി. എസ്.പി.ജി. ഉദ്യോഗസ്ഥരുള്‍പ്പെടെ സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി. മൂന്നുദിവസം വയനാട്ടില്‍ തങ്ങുന്ന രാഹുല്‍ 30ന് കരിപ്പൂര്‍വഴി ഡല്‍ഹിയിലേക്ക് മടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button