Latest NewsInternational

ആഫ്രിക്കയിലെ മഴക്കാടുകളും കത്തിയെരിയുന്നു

കേപ്ടൗണ്‍: ആമസോണ്‍ മഴക്കാടുകള്‍ക്ക് പുറമെ ആഫ്രിക്കയിലും കാട്ടുതീ. കോംഗോയുടെ തെക്കുഭാഗത്തുനിന്നും ദക്ഷിണാഫ്രിക്ക വരെ നീണ്ടുകിടക്കുന്ന കാടുകളിലാണ് തീ പടരുന്നതായി നാസയുടെ ഫയര്‍ ഇന്‍ഫര്‍മേഷന്‍ ഫോര്‍ റിസോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റ(എഫ്.ഐ.ആര്‍.എം.എസ്.)ത്തിന്റെ തത്സമയഭൂപടത്തിലാണ് വ്യക്തമാക്കിയിരിക്കുന്നത്. ഭൂമിയുടെ രണ്ടാം ശ്വാസകോശമെന്നാണ് കോംഗോ ബേസിന്‍ എന്ന കാടുകൾ അറിയപ്പെടുന്നത്.

Read also: ആമസോണ്‍ മഴക്കാടുകളിലെ തീ അണയ്ക്കാന്‍ ബ്രസീലിന് ജി-7 രാജ്യങ്ങളുടെ സാമ്പത്തിക സഹായ വാഗ്ദാനം : വാഗ്ദാനം നിരസിച്ച് ബ്രസീല്‍

കോംഗോ, ഗാബണ്‍, കാമറൂണ്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ തുടങ്ങിയ രാജ്യങ്ങളിലായി ഏകദേശം 33 ലക്ഷംചതുരശ്ര കിലോമീറ്ററായി പരന്നുകിടക്കുന്നതാണ് ഈ മഴക്കാടുകള്‍. നിലവില്‍ അംഗോളയെയും ഗാബണിനെയും ബാധിച്ചിരിക്കുന്ന തീ ഓരോ ദിവസവും കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button