Latest NewsKerala

സേവനം നല്‍കാന്‍ ഓലയും എഴുത്താണിയും പോര; വി എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: വില്ലേജ് ഓഫീസില്‍ പോയി അടയ്‌ക്കേണ്ട പത്ത് രൂപയ്ക്ക് പകരം അക്ഷയ കേന്ദ്രത്തില്‍ 20 രൂപ ഫീസ് നൽകേണ്ടി വരുന്നത് പരിശോധിക്കണമെന്ന ആവശ്യവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. മികച്ച ഭരണത്തിന് ഇ- ഗവേണന്‍സ് വിഷയത്തില്‍ ഭരണപരിഷ്‌കാര കമ്മീഷന്റെ ആഭിമുഖ്യത്തില്‍ മസ്‌കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാറില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Read also: കുന്നിന്‍ മുകളില്‍ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റണം : അതിന് അടുത്ത പ്രളയം വരെ കാത്തിരിയ്‌ക്കേണ്ട : ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണം : രൂക്ഷ വിമര്‍ശനവുമായി ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍

സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി, എല്ലാ സേവനങ്ങള്‍ക്കും ആധാര്‍ നല്‍കാന്‍ നിര്‍ബന്ധിക്കുന്നത് ഇ- ഗവേണന്‍സിന്റെ ചെലവില്‍ മറ്റ് ചില അജണ്ടകള്‍കൂടി നടപ്പാക്കുന്നതിന് തുല്യമാണ്. പുതിയ കാലത്ത് സേവനം നല്‍കാന്‍ ഓലയും എഴുത്താണിയും പോര. ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പൂര്‍ണമായും പ്രായോഗികമായും പ്രയോജനപ്പെടുത്തിയേ കഴിയൂ എന്നും പ്രായോഗികതയില്‍ ഊന്നിയുളള സമീപനങ്ങളാണ് വേണ്ടതെന്നും വി എസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button