Latest NewsGulf

ഇന്ത്യയിലേക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം; പുതിയ ഓഫറുമായി എയര്‍ ഇന്ത്യ

ദുബായ്: ഗള്‍ഫ് മേഖലയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാനയാത്രകള്‍ക്ക് പുതിയ ഓഫറുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 269 ദിര്‍ഹം മുതല്‍ യാത്രാ ടിക്കറ്റുകള്‍ ലഭ്യമാകും. മൂന്ന് ദിവസത്തേക്കാണ് ഈ ഓഫര്‍. 2019 ഓഗസ്റ്റ് 27 ന് ബുക്കിംഗ് ആരംഭിച്ചതായി എയര്‍ ഇന്ത്യ വെബ്‌സൈറ്റിലൂടെ അറിയിച്ചു.

ALSO READ: വിക്ടോറിയാ ജൂബിലി ടെര്‍മിനല്‍ ഹാള്‍ അടിമത്തത്തിന്റെ ചിഹ്നം; അയ്യങ്കാളിയുടെ പേരിലേക്ക് പുനർനാമകരണം ചെയ്യണമെന്ന് സന്ദീപ് വചസ്പതി

ഷാര്‍ജയില്‍ നിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് 269 ദിര്‍ഹം മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ദുബായില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് 279 ദിര്‍ഹം മുതല്‍ ടിക്കറ്റ് ലഭിക്കും. 289 ദിര്‍ഹം മുതലാണ് അബുദാബിയില്‍ നിന്നുള്ള യാത്രക്കാരുടെ ടിക്കറ്റ് നിരക്ക്. ഡല്‍ഹി, മുംബൈ, മംഗലാപുരം, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ജയ്പൂര്‍, പൂനെ, ലഖ്നൗ തുടങ്ങിയ നഗരങ്ങളിലേക്കുള്ള യാത്രകള്‍ക്ക് ഈ ഇളവ് ലഭിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ടിക്കറ്റുകള്‍ www.airindiaexpress.com എന്ന വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്യാം.

ALSO READ: ഗണപതി ഹോമത്തെയും ദൈവവിശ്വാസത്തെയും തള്ളി പറയുകയും ക്ഷേത്ര നടയില്‍ പോയി കൈകൂപ്പി നില്‍ക്കുകയും ചെയ്യുന്ന ‘കപടപള്ളി ‘അല്ലാ ഞാന്‍- കടകംപള്ളിക്കെതിരെ സി കൃഷ്ണകുമാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button