KeralaLatest News

നൂറടി താഴ്ചയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം, ഒരു പ്രദേശത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തി കരിങ്കല്‍ ക്വാറി; പ്രതിഷേധവുമായി നാട്ടുകാര്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ കുഞ്ഞാലിപ്പാറയിലുളള കരിങ്കല്‍ ക്വാറിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. ക്വാറിയില്‍ കെട്ടി നിര്‍ത്തിയ വെള്ളം പ്രദേശത്ത് ഉരുള്‍പൊട്ടല്‍ ഭീഷണി ഉയര്‍ത്തുന്നതായി നാട്ടുകാര്‍ ആരോപിച്ചു. കോടശ്ശേരി മലയില്‍ പ്രവര്‍ത്തിക്കുന്ന എടത്താടന്‍ ഗ്രാനൈറ്റ്സിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം. നൂറടിയോളം താഴ്ചയിലാണ് ക്വാറിയില്‍ വെള്ളം കെട്ടി നിര്‍ത്തിയിരിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തണമെന്ന ആവശ്യവുമായി നാട്ടുകാര്‍ ഇപ്പോള്‍ സമരത്തിലാണ്.

മലയുടെ താഴ്‌വാരത്തില്‍ 100 ഓളം കുടുംബങ്ങളാണ് കഴിയുന്നത്. പാറഖനനം ചെയ്തുണ്ടായ വലിയ കുഴിയിലാണ് വെള്ളം കെട്ടി നിര്‍ത്തിയിരിക്കുന്നത്. സമീപ പ്രദേശങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ക്വാറിയില്‍ വെള്ളം കെട്ടി നിര്‍ത്തിയിരിക്കുന്നത് മൂലം വന്‍ ദുരന്തമുണ്ടാകുമോയെന്ന ഭീതിയിലാണ് ഇവര്‍ കഴിയുന്നത്.

ALSO READ: കടുത്ത മത്സരവും തളര്‍ച്ചയും മറികടക്കാന്‍ ഉൽപ്പന്നങ്ങളുടെ വില കുറച്ച് ഹിന്ദുസ്ഥാന്‍ യുണിലിവര്‍

ക്രഷറില്‍ നിന്നുള്ള വെള്ളം കിണറുകളിലും വയലുകളിലും കലരുന്നതിനാല്‍ പ്രദേശവാസികള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാകുന്നതായും പരാതിയുണ്ട്. പാറ ഖനനംമൂലം വീടുകളില്‍ വിള്ളല്‍ രൂപപ്പെട്ടിരുന്നെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. ഖനനത്തിനായി നീക്കം ചെയ്ത ടണ്‍ കണക്കിനുള്ള മണ്ണ് ഇവിടെ കിടപ്പുണ്ട്. ഇത് ശക്തമായ മഴയില്‍ താഴേക്ക് പതിച്ചേക്കുമോയെന്ന ഭീതിയും നാട്ടുകാര്‍ക്കുണ്ട്.

എന്നാല്‍, നിയമപരമായാണ് പ്രവര്‍ത്തനം എന്നാണ് ക്വാറി നടത്തിപ്പുകാരുടെ വിശദീകരണം. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഖനനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ജിയോളജി വകുപ്പ് ഉത്തരവിട്ടുണ്ട്. എന്നാല്‍ ക്വാറി എന്നെന്നേക്കുമായി പൂട്ടാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.

ALSO READ: പാലായില്‍ പടയൊരുക്കം തുടങ്ങി; ഇടതുസ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button