KeralaLatest News

മാണി സി കാപ്പൻ ഇടതു സ്ഥാനാർഥി : ഔദ്യോഗികമായി പ്രഖ്യാപിച്ചു

കോട്ടയം : പാലാ ഉപതിരഞ്ഞെടുപ്പിൽ എൻ.സി.പിയുടെ മാണി സി കാപ്പൻ ഇടതു സ്ഥാനാർഥി. എൻസിപിയുടെ തീരുമാനം ഇടത് മുന്നണി അംഗീകരിച്ചതോടെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ശനിയാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. തോമസ് ചാണ്ടി.പീതാംബരൻ മാസ്റ്റർ എ കെ ശശീന്ദ്രൻ എന്നിവരടങ്ങുന്ന മൂന്നംഗ തെരഞ്ഞെടുപ്പ് സമിതിയാണ് മാണി സി കാപ്പന്‍റെ സ്ഥാനാര്‍ത്ഥിത്വം ഇടത് മുന്നണിയെ അറിയിച്ചത്.

Also read : പിണറായി സർക്കാരിന് ശബരിമല വിധി നടപ്പാക്കാൻ കാട്ടിയ ആർജ്ജവം ഓർത്തഡോക്സ് സഭ വിധിയുടെ കാര്യത്തിൽ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്ന് കാതോലിക്ക ബാവ

പാലാ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്‍റെ വിലയിരുത്തലായി കാണാനാകില്ലെന്ന് തോമസ് ചാണ്ടി പറഞ്ഞു. ഇടതുമുന്നണി ഇതുവരെ ജയിക്കാത്ത മണ്ഡലമാണിതെന്നും കെഎം മാണിയെ പോലെ ശക്തനായ എതിരാളി ഇല്ല എന്നത് അനുകൂല ഘടകമാണെന്നു മാണി സി കാപ്പൻ പ്രതികരിച്ചു. . സെപ്തംബര്‍ നാലിന് പാലായിൽ ഇടതുമുന്നണി തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തും. മുഖ്യമന്ത്രി പിണറായി വിജയൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോർട്ട്.

നാലാം തവണയാണ് മാണി സി കാപ്പന്‍ പാലായില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്നത്. കെ. മാണിയോട് കഴിഞ്ഞ തവണ 4703 വോട്ടുകള്‍ക്കാണ് മാണി സി കാപ്പന്‍ പരാജയപ്പെട്ടത്. മൂന്നുതവണയും കെ.എം. മാണിയോടാണ് മത്സരിച്ച് പരാജയപ്പെട്ടത്. 2006 മുതല്‍ പാലായില്‍ മാണിയുടെ എതിരാളി എന്‍.സി.പി. നേതാവും സിനിമാ നിര്‍മാതാവും കൂടിയായ മാണി സി.കാപ്പനായിരുന്നു. പരാജയപ്പെട്ടുവെങ്കിലും മാണി സി കാപ്പന് ഓരോ തവണയും നില മെച്ചപ്പെടുത്താനായതും ഇടത് മുന്നണിക്ക് പ്രതീക്ഷ നല്‍കുന്നു.

Also read : ഗോകുലം ഗോപാലന്റെ മകന്‍ ഗള്‍ഫ് രാജ്യത്ത് അറസ്റ്റില്‍

കേരള കോണ്‍ഗ്രസ്സില്‍ തര്‍ക്കം മുറുകിയ സാഹചര്യത്തിലാണ് സ്ഥാനാര്‍ത്ഥിയെ ആദ്യം പ്രഖ്യാപിച്ച് എല്‍ഡിഎഫ് പാലാ പിടിക്കാനൊരുങ്ങുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും എന്‍സിപി നേതൃയോഗവും രാഷ്ട്രീയ സാഹചര്യം വിലയിരുത്തി. എതിര്‍ചേരിയിലെ ഭിന്നത രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് വിലയിരുത്തലിലാണ് ഇടുതുപക്ഷം.

shortlink

Related Articles

Post Your Comments

Related Articles


Back to top button