Latest NewsIndia

ഇന്ത്യന്‍ സൈന്യത്തിനെതിരെ വ്യാജ പ്രചരണം നടത്തിയ ബുക്കര്‍ സമ്മാന ജേതാവ് അരുന്ധതി റോയ് ക്ഷമാപണം നടത്തി

ന്യൂഡൽഹി: സ്വന്തം ജനങ്ങളെ ഇന്ത്യ കാശ്മീരിലടക്കം സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ് എന്നും എന്നാല്‍ പാകിസ്താന്‍ സ്വന്തം ജനങ്ങളെ ഇങ്ങനെ സൈന്യത്തെ ഉപയോഗിച്ച് നേരിട്ടിട്ടില്ല എന്നും എഴുത്താകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയ് പറഞ്ഞത് വലിയ വിവാദമായിരുന്നു. 2011ലെ വീഡിയോയില്‍ പറഞ്ഞ ഇക്കാര്യം തെറ്റായിപ്പോയി എന്നും താന്‍ പറഞ്ഞത് ഒട്ടും ആലോചിക്കാതെയുള്ള വിഡ്ഢിത്തരമായിപ്പോയി എന്നും താന്‍ മാപ്പ് ചോദിക്കുന്നതായും അരുന്ധതി റോയ് പ്രസ്താവനയില്‍ പറഞ്ഞു.

ALSO READ: പ്രധാനമന്ത്രി ആവാസ് യോജന: എല്ലാവര്‍ക്കും വീട് എന്ന നരേന്ദ്ര മോദിയുടെ സ്വപ്‌നത്തെ അവഗണിക്കുന്ന മദ്ധ്യപ്രദേശ് സർക്കാരിനെതിരെ പ്രതിപക്ഷം

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതോടെ പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യയിലെ വിവിധ നേതാക്കള്‍ അരുന്ധതിക്കെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. ഇതോടെയാണ് ഗത്യന്തരമില്ലാതെ അവര്‍ മാപ്പ് പറഞ്ഞിരിക്കുന്നത്.

ALSO READ: ജമ്മു കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യഘടകമാണ്, നാണമില്ലാതെ അന്താരാഷ്ട്രരംഗത്ത് കശ്മീരിനെചൊല്ലി ചര്‍ച്ചയ്ക്കായി ശ്രമിക്കുന്ന ഇമ്രാൻ ഖാനെ ശക്തമായ ഭാഷയിൽ വിമർശിച്ച് രാജ്‌നാഥ് സിംഗ്

വീഡിയോ വീണ്ടും പ്രചരിക്കുന്നത് വളരെയധികം അനന്തര ഫലം ഉണ്ടാക്കുമെന്ന ആശങ്കയും അവര്‍ പ്രകടിപ്പിച്ചു. ഇത് ഉണ്ടാക്കുന്ന ആശയകുഴപ്പത്തിന് ഞാന്‍ ക്ഷമ ചോദിക്കുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇവരുടെ വീഡിയോയ്‌ക്കെതിരെ പലരും വിമർശിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button