Latest NewsKerala

സ്വർണവില കുതിച്ചുയരുമ്പോൾ ഇപ്പോഴത്തെ വില അറിയാമോ?

കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ബുധനാഴ്ച 160 രൂപ ഉയർന്ന് 28,720 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ വർധിച്ച് 3590 രൂപയായി. ഓഗസ്റ്റിൽ മാത്രം പവന് 3040 രൂപയുടെ വർധനവാണ് ഉണ്ടായത്. രാജ്യാന്തര വിപണിയിലെയും ഡല്‍ഹി ബുള്ളിയന്‍ വിപണിയിലെയും വിലമാറ്റങ്ങളാണു പ്രാദേശിക ആഭരണവിലയില്‍ പ്രതിഫലിച്ചത്‌. പ്രാദേശിക വിപണിയില്‍ ഉത്സവ, വിവാഹ സീസണ്‍ കച്ചവടം പൊടിപൊടിക്കവേയാണ്‌ വില കുത്തനെ കുതിച്ചത്‌. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്വര്‍ണവിലയില്‍ 6,560 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.

Read also: സംസ്ഥാനത്ത് റെക്കോർഡ് തകർത്ത് സ്വർണവില

അമേരിക്കയിലെ സാമ്പത്തിക നികുതി തര്‍ക്കങ്ങളും ഓഹരി വിപണിയിലെ അസ്ഥിരതയും കാരണം സ്വര്‍ണവില കൂടാൻ സാധ്യതയുണ്ടെന്ന് ബിസിനസ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button