News

മെസ്സിയെയും റൊണാള്‍ഡോയെയും മറികടന്നു : യൂറോപ്യൻ ഫുട്ബോളിലെ മികച്ച കളിക്കാരനുള്ള പുരസ്‌കാരം സ്വന്തമാക്കി ഈ താരം

സ്വിറ്റ്സർലൻഡ് : യൂറോപ്യൻ ഫുട്ബോളിലെ മികച്ച കളിക്കാരനുള്ള പുരസ്‌കാരം സ്വന്തമാക്കി വിർജിൽ വാൻഡൈക്ക്. സൂപ്പർ താരങ്ങളായ മെസ്സിയെയും റൊണാൾഡോയെയും മറികടന്നാണ് ലിവർപൂൾ താരവും, ഡച്ചുകാരനുമായ വാൻഡൈക്ക് ഈ നേട്ടം കൈവരിച്ചത്. യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയറാവുന്ന ആദ്യ ഡിഫൻഡർ കൂടിയാണ് ഇദ്ദേഹം. അതേസമയം വുമൺ പ്ലെയർ ഓഫ് ദ ഇയർ ഇംഗ്ലണ്ടിന്‍റെ ലൂസി ബ്രോൺസ് സ്വന്തമാക്കി.

മികച്ച സ്ട്രൈക്കറായി മെസ്സി, ഗോളിയായി അലിസൺ ബെക്കർ, മിഡ്ഫീൽഡറായി ഫ്രെങ്കി ഡി ജോംഗ് ഡിഫൻഡറായി വാൻഡൈക്ക് എന്നിവരെ തിരഞ്ഞെടുത്തു.യുവേഫ ഈ പുരസ്‍കാരം തുടങ്ങിയതിന് ശേഷം 3 തവണ റൊണാള്‍ഡോ ( 2014, 2016, 2017 ) ഇത് നേടിയിട്ടുണ്ട്. 2011 ലും 2015 ലും മെസ്സി ഈ പുരസ്കാരത്തിന് അർഹനായി.

Also read : യുസ്‌വേന്ദ്ര ചഹൽ എറിഞ്ഞിട്ടു : ദക്ഷിണാഫ്രിക്കയ്ക്കെതിരെ വൻ ജയം നേടി ഇന്ത്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button