Latest NewsInternational

ഇന്ത്യയോട് ഏറ്റുമുട്ടാനൊരുങ്ങുന്ന പാകിസ്ഥാന്റെ അവസ്ഥ അതിദയനീയം : കടക്കെണിയിലായ പാകിസ്ഥാനെ അലട്ടുന്നത് ദാരിദ്ര്യവും രോഗവും : രാജ്യത്ത് എയ്ഡ്‌സ് പടര്‍ന്നുപിടിയ്ക്കുന്നു

ഇസ്ലാമാബാദ് : ഇന്ത്യയോട് ഏറ്റുമുട്ടാനൊരുങ്ങുന്ന പാകിസ്ഥാന്റെ അവസ്ഥ അതിദയനീയം, കടക്കെണിയിലായ പാകിസ്ഥാനെ അലട്ടുന്നത് ദാരിദ്ര്യവും രോഗവും രാജ്യത്ത് എയ്ഡ്സ് പടര്‍ന്നുപിടിയ്ക്കുന്നു. പാക്കിസ്ഥാനെ ഭീതിയിലാഴ്ത്തി രാജ്യത്ത് എയ്ഡ്‌സ് രോഗം അതിവേഗം പടരുന്നു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ പ്രധാന നഗരമായ ഷാകോട്ടിലാണ് വലിയ തോതില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. മുറിവൈദ്യന്മാര്‍ അരങ്ങുവാഴുന്ന രാജ്യത്തെ ആരോഗ്യരംഗത്തെ ദയനീയ അവസ്ഥയാണു രോഗം പടര്‍ന്നു പിടിക്കാനുള്ള കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

Read Also : അരമണിക്കൂര്‍ എല്ലാ ജോലികളും നിര്‍ത്തിവെക്കുക, കശ്മീരിലെ ജനങ്ങള്‍ക്കായി തെരുവിലിറങ്ങുക; ഇന്ത്യക്കെതിരെ പുതിയ തന്ത്രവുമായി ഇമ്രാന്‍ ഖാന്‍

പണം ലാഭിക്കാനായി ഒരു തവണ ഉപയോഗിച്ച സിറിഞ്ച് വീണ്ടും ഉപയോഗിക്കുന്നതാണ് എയ്ഡ്‌സ് അതിവേഗം പകരാന്‍ കാരണമായി ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പാക്ക് ഗ്രാമങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങള്‍ നിലവാരമില്ലാത്തവയാണ്.

Read Also :പാകിസ്ഥാനില്‍ ഭരണപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നത് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അല്ല : അത് ആരെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

ഷാകോട്ടില്‍ രണ്ടു വര്‍ഷത്തിനിടെ 140ല്‍ അധികം പേര്‍ക്ക് എച്ച്‌ഐവി ബാധ കണ്ടെത്തിയതായി പഞ്ചാബ് പ്രവിശ്യ സര്‍ക്കാരിനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button