KeralaLatest NewsNews

കുപ്രസിദ്ധ ഫേസ്ബുക്ക് ഗ്രൂപ്പ് എഫ്.എഫ്.സി വീണ്ടും വിവാദത്തില്‍; ഗ്രൂപ്പ് അംഗം അറസ്റ്റില്‍

നവോഥാന നായകന്‍ മഹാത്മാ അയ്യങ്കാളിയെ അധിക്ഷേപിച്ച് കുപ്രസിദ്ധ ഫേസ്ബുക്ക് ഗ്രൂപ്പ് എഫ്.എഫ്.സി വീണ്ടും വിവാദത്തില്‍. അയ്യന്‍കാളിയെ അധിക്ഷേപിച്ച് ഗ്രൂപ്പില്‍ പോസ്റ്റിട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി ചാന്നാനിക്കാട് വില്ലനാണിയില്‍ അമല്‍ വി സുരേഷിനെയാണ് (19) ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

അയ്യന്‍കാളിയുടെ ഛായാചിത്രം അമല്‍ വികൃതമായി ചിത്രീകരിക്കുകയും അധിക്ഷേപിക്കുകയും ചെയ്‌തെന്ന് പോലീസ് പറഞ്ഞു. സൂര്യമാനസം സിനിമയിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ മുഖം അയ്യന്‍കാളിയുടെ ഛായാചിത്രത്തില്‍ ഫോട്ടോഷോപ്പ് ചെയ്തും അയ്യന്‍കാളിയുടെ പ്രസിദ്ധമായ പണിമുടക്ക് ആഹ്വാന വാചകം അശ്ലീലമാക്കി മാറ്റിയുമായിരുന്നു അമലിന്റെ പോസ്റ്റ്‌. ക്ലോസ്ഡ് ഗ്രൂപ്പായ എഫ്.എഫ്.സിയില്‍ നിന്നും ഈ ചിത്രം പുറത്തായതോടെ അമലിനെതിരെ പരാതിയുമായി കെപിഎംഎസും ഭീം ആര്‍മിയും രംഗത്തെത്തിയിരുന്നു.

അമലിനെതിരെ 153 ഐപിസി, കേരളാ പൊലീസ് ആക്ട് 120 എന്നിവ പ്രകാരം കേസ് എടുത്തതായി പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button