KeralaLatest News

യുവതിയെ പ്രലോഭിപ്പിച്ച് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡനം : എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: യുവതിയെ പ്രലോഭിപ്പിച്ച് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ എസ്ഐയ്ക്ക് സസ്പെന്‍ഷന്‍. പീഡന കേസില്‍ റിമാന്‍ഡിലായ കോഴിക്കോട് എആര്‍ ക്യാമ്പ് എസ്ഐ ജിഎസ് അനിലിനെ.ാണ് സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. പയ്യോളി സ്വദേശിനിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എസ്ഐയെ സസ്പെന്‍ഡ് ചെയ്തത്. റൂറല്‍ എസ്.പിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് സസ്പെന്‍ഷന്‍.

Read Also : ചന്ദ്രയാന്‍-2 ചരിത്ര കുതിപ്പിലേയ്ക്ക് : നാലാംഘട്ട ഭ്രമണപഥ മാറ്റം വിജയകരം

കഴിഞ്ഞ ദിവസം അനിലിനെ പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് വകുപ്പുതല നടപടി സ്വീകരിച്ചത്. രണ്ട് വര്‍ഷം മുന്‍പ് പയ്യോളി സ്റ്റേഷനില്‍ എസ്ഐ ആയിരിക്കെ പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയ യുവതിയുമായി അനില്‍ പരിചയം സ്ഥാപിക്കുകയും തുടര്‍ന്ന് വിവിധയിടങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. പ്രതിക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി, ശാരീരിക മര്‍ദനം, എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. അതിനിടെ, പരാതിക്കാരിയെ കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ എസ്ഐയുടെ ബന്ധുക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button