Latest NewsSaudi ArabiaGulf

സൗദി വിമാനത്താവളത്തില്‍ വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ചു

ജിദ്ദ: വിമാനത്താവളത്തില്‍ വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ചു. സൗദിയിലെ കിങ് അബ്‍ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെയും സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെയും ചിറകുകളാണ് കൂട്ടിയിടിച്ചത്. സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് 300 വിഭാഗത്തില്‍പെടുന്ന വിമാനം ടാ‍ക്സി വേയില്‍ നിന്ന് കെട്ടിവലിച്ചുകൊണ്ടുവരുന്നതിനിടയിൽ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 777 വിമാനത്തിന്റെ വലതുവശത്തുള്ള ചിറകില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന് ചെറിയ തകരാറുകള്‍ പറ്റിയിട്ടുണ്ട്. സംഭവത്തിൽ സൗദി ജനറല്‍ അതോരിറ്റി ഓഫ് സിവില്‍ ഏവിയേഷന് കീഴിയുള്ള ഏവിയേഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണം ആരംഭിച്ചു.

Also read : സൗദിയിൽ മലയാളി യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button