Latest NewsIndia

ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍  ഐഎസ്‌ഐ  ഭീകരാക്രമണത്തിന് തയ്യാറെടുക്കുന്നു; നീക്കം അല്‍-ഉമര്‍-മുജാഹിദ്ദിനെ കൂട്ടുപിടിച്ചെന്നും ഐബി 

ന്യദല്‍ഹി: കശ്മീര്‍ പ്രശ്‌നത്തില്‍ ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ അതീവ ജാഗ്രതവേണമെന്നും ഭീകരാക്രമണത്തിന് പദ്ധതിയുണ്ടെന്നും ഇന്റലിജന്‍സ് ബ്യൂറോയുടെ രഹസ്യ റിപ്പോര്‍ട്ട്. അന്താരാഷ്ട്രതലത്തില്‍ ജയ്ഷ്-ഇ-മുഹമ്മദ് (ജെഎം), ലഷ്‌കര്‍-ഇ-തായ്ബ (എല്‍ഇടി) എന്നിവയുടെ പ്രവര്‍ത്തനം തുറന്നുകാട്ടപ്പെട്ടപ്പോള്‍ പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയ്ക്ക്  ഇപ്പോള്‍ അല്‍-ഉമര്‍-മുജാഹിദ്ദീ (എയുഎം)നുമായാണ് ബന്ധമെന്നും ഐബി റിപ്പോര്‍ട്ട് പറയുന്നു. കശ്മീര്‍ താഴ്വാരയ്ക്ക് പുറത്ത് വലി ഭീകരാക്രമണങ്ങള്‍ നടത്താന്‍ ഇവര്‍ക്ക് കഴിയുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

READ ALSO: തിരുവനന്തപുരത്ത് ശശി തരൂര്‍ വിജയിച്ചതിനു പിന്നില്‍ തരൂരിന്റെ മിടുക്കല്ല : അതിനുള്ള കാരണം മറ്റുപലത് : തരൂരിനെതിരെ ആഞ്ഞടിച്ച് വീണ്ടും കെ.മുരളീധരന്‍  

കഴിഞ്ഞ ജൂണ്‍ 12 ന് ശ്രീനഗറിനടുത്തുള്ള അനന്ത്‌നാഗില്‍ ഭീകരാക്രമണം നടത്തിയ കശ്മീര്‍ തീവ്രവാദിയായ മുഷ്താഖ് അഹമ്മദ് സര്‍ഗാര്‍ ആലിയാസ് മുഷ്താക് ലത്രാമിന്റെ നേതൃത്വത്തിലാണ് എയുഎം പ്രവര്‍ത്തിക്കുന്നത്. ജമ്മു കശ്മീരില്‍ നിന്നും പാകിസ്ഥാന്‍ അധിനിവേശ കശ്മീരില്‍ നിന്നും  സര്‍ഗാര്‍ ആളുകളെ റിക്രൂട്ട് ചെയ്തിട്ടുണ്ട്.  ജമ്മു കശ്മീരിലും പുറത്തും തീവ്രവാദ ആക്രമണങ്ങള്‍ നടത്താന്‍ സര്‍ഗറിന്റെ കേഡര്‍മാരെ ഉപയോഗിക്കുകയാണ് ഐഎസ്ഐയുടെ ഉദ്ദേശ്യമെന്നും ഐബി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

READ ALSO: തരൂരിനെതിരെ കുരുക്ക് മുറുകുന്നു; ശശി തരൂരും മെഹര്‍ തരാറും മൂന്ന് രാത്രി ഒരുമിച്ച് ദുബായില്‍ ചെലവഴിച്ചതായി വെളിപ്പെടുത്തല്‍

ഐഎസ്ഐ ഗൂഢാലോചന  പ്രതിരോധിക്കാന്‍ അതത് സംസ്ഥാന പോലീസിന്റെ സഹായത്തോടെ ശക്തമായ  കടുത്ത ഭീകരവിരുദ്ധ നടപടികള്‍ സ്വീകരിക്കണമെന്ന്  ദില്ലിയില്‍ നടന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഐബി നിര്‍ദേശിച്ചു.  സൈബര്‍ കഫേകള്‍, പഴയ കാര്‍ ഡീലര്‍മാര്‍, സിം കാര്‍ഡ് ഡീലര്‍മാര്‍, കെമിക്കല്‍ ഷോപ്പുകള്‍ എന്നിവ സുൂക്ഷ്മമായി നിരീക്ഷിക്കപ്പെടും.

എയുഎമ്മിന്റെ ഇപ്പോഴത്തെ ആസ്ഥാനം മുസാഫറാബാദിലാണ്.  ഐഎസ്ഐ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് ഈ തീവ്രവാദ ക്യാമ്പ് നടക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

READ ALSO: സ്‌കൂളിലേക്ക് പോകും വഴി വിദ്യാര്‍ഥികളുടെ തകര്‍പ്പന്‍ ജിംനാസ്റ്റിക് പെര്‍ഫോമന്‍സ്; അമ്പരന്ന് ലോകം- വീഡിയോ വൈറലായി

shortlink

Related Articles

Post Your Comments

Related Articles


Back to top button