Latest NewsIndia

തരൂരിനെതിരെ കുരുക്ക് മുറുകുന്നു; ശശി തരൂരും മെഹര്‍ തരാറും മൂന്ന് രാത്രി ഒരുമിച്ച് ദുബായില്‍ ചെലവഴിച്ചതായി വെളിപ്പെടുത്തല്‍

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂറും പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറും മൂന്ന് രാത്രി ഒരുമിച്ച് ദുബായില്‍ ചെലവഴിച്ചെന്ന്് പബ്ലിക് പ്രോസിക്യൂട്ടര്‍. സുനന്ദ പുഷ്‌കറുടെ സുഹൃത്തായ പത്രപ്രവര്‍ത്തകയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ ദില്ലി കോടതിയെ ഇക്കാര്യം അറിയിച്ചത്.

READ ALSO; ലൈംഗികതയുടെ അഭാവം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് പഠനം

അന്തരിച്ച സുനന്ദ തരൂരിന്റെ അടുത്ത സുഹൃത്തായ നളിനി സിങ്ങിന്റെ പ്രസ്താവന അതുല്‍ ശ്രീവാസ്തവ കോടതിയില്‍ വായിച്ചു. പ്രസ്താവനയില്‍ ഇങ്ങനെ പറയുന്നു: ‘എനിക്ക് 3-4 വര്‍ഷമായി സുനന്ദയെ അറിയാമായിരുന്നു. അവസാന ഒരു വര്‍ഷമായി അവര്‍ തന്റെ സ്വകാര്യവിവരങ്ങള്‍ പങ്കിടുമായിരുന്നു. തരൂരുമായുള്ള ബന്ധത്തെക്കുറിച്ചും സുനന്ദ പറയുമായിരുന്നു. തരൂറും മെഹര്‍ തരാറും മൂന്ന് രാത്രികള്‍ ഒരുമിച്ച് ചെലവഴിച്ചുവെന്നും അവര്‍ എന്നോട് പറഞ്ഞു’ .

READ ALSO: സ്‌കൂളിലേക്ക് പോകും വഴി വിദ്യാര്‍ഥികളുടെ തകര്‍പ്പന്‍ ജിംനാസ്റ്റിക് പെര്‍ഫോമന്‍സ്; അമ്പരന്ന് ലോകം- വീഡിയോ വൈറലായി

മരണത്തിന് ഒരു ദിവസം മുമ്പ് തനിക്ക് സുനന്ദയുടെ ഫോണില്‍ നിന്ന് ഒരു കോള്‍ വന്നെന്നും തരൂറും തരാറും പ്രണയസന്ദേശങ്ങള്‍ കൈമാറുന്ന കാര്യം കരഞ്ഞുകൊണ്ടാണ് സുനന്ദ അന്ന് പറഞ്ഞതെന്നും നളിനി സിംഗ് പറയുന്നു. പൊതുതെരഞ്ഞെടുപ്പിന് ശേഷം തരൂര്‍ സുനന്ദയെ വിവാഹമോചനം ചെയ്യുമെന്നും തരൂരിന്റെ കുടുംബം ഈ തീരുമാനത്തെ പിന്തുണയ്ക്കുമെന്നും ഇരുവരും തമ്മിലുള്ള സന്ദേശത്തിലുണ്ടായിരുന്നതായി നളിനി സിംഗിന്റെ പ്രസ്താവനയില്‍ പറയുന്നു.

READ ALSO: മോദിയുടെ ഫാസിസവും അസഹിഷ്ണുതയുമാണ് പിണറായി തുടരുന്നത്; വിമർശനവുമായി രമേശ് ചെന്നിത്തല

മാനസിക പീഡനം പോലും ക്രൂരതയ്ക്ക് കാരണമാകുമെന്ന സുപ്രീംകോടതിയുടെ തരുണ്‍ തേജ്പാല്‍ വിധി ഉദ്ധരിച്ചായിരുന്നു ശ്രീവാസ്തവയുടെ വാദം. സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രത്യേക സിബിഐ ജഡ്ജി അജയ് കുമാര്‍ കുഹാറാണ് വാദം കേള്‍ക്കുന്നത്. കേസില്‍ വിചാരണ ചെയ്യപ്പെട്ട സുനന്ദയുടെ മകന്‍ ശിവ് മേനോന്‍ തന്റെ അമ്മ ശക്തയായ സ്ത്രീയായിരുന്നെന്നും അവര്‍ക്ക് ആത്മഹത്യ ചെയ്യാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

READ ALSO: കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം; 20 പേര്‍ മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button