Latest NewsSports

മത്സരത്തിനു ശേഷം കോലി നടത്തിയ അഭിമുഖത്തിൽ ബുംറയുടെ പ്രതികരണം ചർച്ചയാകുന്നു; ഹാട്രിക്ക് ലഭിക്കാൻ കാരണം ആരെന്ന് വ്യക്തമാക്കി

ലോർഡ്‌സ്: തനിക്ക് ഹാട്രിക്ക് ലഭിക്കാൻ കാരണം വിരാട് കോലിയാണെന്നാണ് ബുംറയുടെ വെളിപ്പെടുത്തൽ. മത്സരത്തിനു ശേഷം കോലി തന്നെ നടത്തിയ അഭിമുഖത്തിലാണ് ബുംറയുടെ പ്രതികരണം വന്നത്.

ALSO READ: ‘ഐ.എസ്.ഐക്കുവേണ്ടി ബിജെപി ചാരവൃത്തി നടത്തുന്നുവെന്ന് താൻ പറഞ്ഞിട്ടില്ല, മാധ്യമങ്ങൾ പടച്ചുവിട്ടത്’ ദിഗ്‌വിജയ് സിങ്

ഒൻപതാം ഓവറിലെ രണ്ടാം പന്തിൽ ഡാരൻ ബ്രാവോയെ ലോകേഷ് രാഹുലിൻ്റെ കൈകളിലെത്തിച്ചാണ് ബുംറ ഹാട്രിക്ക് വേട്ട ആരംഭിച്ചത്. തൊട്ടടുത്ത പന്തിൽ ഷമർ ബ്രൂക്സിനെ വിക്കറ്റിനു മുന്നിൽ കുരുക്കിയ ബുംറ ഹാട്രിക്കിലേക്ക് ഒരുപടി കൂടി അടുത്തു. അടുത്ത പന്തിൽ റോസ്റ്റൻ ചേസിനെയും വിക്കറ്റിനു മുന്നിൽ കുരുക്കിയെങ്കിലും ബുംറയ്ക്ക് അത് വിക്കറ്റാണെന്ന് ഉറപ്പുണ്ടായിരുന്നില്ല. അപ്പീൽ പോലും ചെയ്യാതിരുന്ന ബുംറ റിവ്യൂ എടുക്കാൻ വിസമ്മതിച്ചെങ്കിലും ക്യാപ്റ്റൻ വിരാട് കോലി റിവ്യൂ ഉപയോഗിക്കുകയായിരുന്നു. ഇതാണ് ബുംറ കോലിക്ക് ക്രെഡിറ്റ് നൽകാൻ കാരണം.

ALSO READ: ജയ്പൂർ-അജ്മീർ ദേശീയപാതയിൽ ദിശ മാറിവന്ന ബസിനെ പിന്തുടർന്നു പിടിച്ചു; സമൂഹ മാധ്യമങ്ങളിൽ ബൈക്ക് യാത്രക്കാരന്റെ വീഡിയോ വൈറൽ

വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്ത്യയുടെ വരുതിയിലാണ്. ഇന്ത്യയുടെ 416 റൺസിന് മറുപടിയായി ബാറ്റിംഗിനിറങ്ങിയ വിൻഡീസ് ഏഴു വിക്കറ്റ് നഷ്ടത്തിൽ 87 റൺസ് എന്ന നിലയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button