KeralaLatest News

ഓണക്കാലത്ത് മറുനാടന്‍ മലയാളികള്‍ക്ക് കേരളത്തില്‍ നിന്ന് ആശ്വാസ വാര്‍ത്ത : കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വീസുമായി കെഎസ്ആര്‍ടിസി

 

തിരുവനന്തപുരം : ഓണക്കാലത്ത് മറുനാടന്‍ മലയാളികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി കെഎസ്ആര്‍ടിസി. യാത്രക്കാരുടെ സൗകര്യാര്‍ഥം കെഎസ്ആര്‍ടിസി പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നടത്തും. സെപ്തംബര്‍ നാലുമുതല്‍ 17 വരെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് ബംഗളൂരുവിലേക്കും തിരിച്ചും സര്‍വീസ് നടത്തും. യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ലഭ്യമാണ്.

Read Also : ചെക്ക് തട്ടിപ്പുകേസിലെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ വിഫലം; തുഷാറിന്റെ തീരുമാനം ഇങ്ങനെ

ബംഗളൂരുവില്‍നിന്നുള്ള സര്‍വീസുകളുടെ സമയക്രമം:
രാത്രി 9.45 ബംഗളൂരു- കോഴിക്കോട്, രാത്രി 9.20 ബംഗളൂരു-കോഴിക്കോട് , രാത്രി 10.15 ബംഗളൂരു- കോഴിക്കോട്, രാത്രി 10.50 ബംഗളൂരു-കോഴിക്കോട്, രാത്രി 10.45 ബംഗളൂരു-കോഴിക്കോട് , രാത്രി 11.15 ബംഗളൂരു-കോഴിക്കോട്, രാത്രി 7.15 ബംഗളൂരു-തൃശൂര്‍, രാത്രി 7.25 ബംഗളൂരു-തൃശൂര്‍, വൈകിട്ട് 6.30 ബംഗളൂരു-എറണാകുളം, വൈകിട്ട് 6.40 ബംഗളൂരു-എറണാകുളം, വൈകിട്ട് 6.00 ബംഗളൂരു-കോട്ടയം, വൈകിട്ട് 6.10 ബംഗളൂരു-കൊട്ടാരക്കര, വൈകിട്ട് 6.50 ബംഗളൂരു -ചങ്ങനാശേരി , രാത്രി 9.01 ബംഗളൂരു-കണ്ണൂര്‍, രാത്രി 10.10 ബംഗളൂരു-കണ്ണൂര്‍, രാത്രി 11.00 ബംഗളൂരു-കണ്ണൂര്‍, രാത്രി 11.15 ബംഗളൂരു-പയ്യന്നൂര്‍, രാത്രി 11.55 ബംഗളൂരു-സുല്‍ത്താന്‍ബത്തേരി.

ഈ മാസം ഏഴുമുതല്‍ 16 വരെ ബംഗളൂരുവിലേക്കുള്ള സര്‍വീസുകളും സമയക്രമവും:
രാത്രി 7.35 കോഴിക്കോട് -ബംഗളൂരു , രാത്രി 8.35 കോഴിക്കോട് -ബംഗളൂരു, രാത്രി 7.45 കോഴിക്കോട് -ബംഗളൂരു, രാത്രി 8.15 കോഴിക്കോട് -ബംഗളൂരു , രാത്രി 8.25 കോഴിക്കോട് -ബംഗളൂരു , രാത്രി 8.50 കോഴിക്കോട് -ബംഗളൂരു, രാത്രി 7.15 തൃശൂര്‍- ബംഗളൂരു, രാത്രി 7.45 തൃശൂര്‍ -ബംഗളൂരു, വൈകിട്ട് 5. 30 എറണാകുളം -ബംഗളൂരു, വൈകിട്ട് 6.45 എറണാകുളം-ബംഗളൂരു, വൈകിട്ട് 6.10 കൊട്ടാരക്കര- ബംഗളൂരു , വൈകിട്ട് 5.00 കോട്ടയം -ബംഗളൂരു, വൈകിട്ട് 5.01 ചങ്ങനാശേരി -ബംഗളൂരു, രാത്രി 8.00 കണ്ണൂര്‍ -ബംഗളൂരു , രാത്രി 9 .40 കണ്ണൂര്‍ -ബംഗളൂരു, രാത്രി 8.30 കണ്ണൂര്‍-ബംഗളൂരു, വൈകിട്ട് 5.30 പയ്യന്നൂര്‍ -ബംഗളൂരു. കൂടുതല്‍ വിവരങ്ങള്‍ക്ക് കെഎസ്ആര്‍ടിസിയുടെ വെബ് സൈറ്റ് സന്ദര്‍ശിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button