Latest NewsInternational

ചെക്ക് തട്ടിപ്പുകേസിലെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ വിഫലം; തുഷാറിന്റെ തീരുമാനം ഇങ്ങനെ

ദുബായ്: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ വണ്ടിചെക്ക് കേസിലെ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ വഴിമുട്ടി. കേസ് കോടതിക്കുപുറത്ത് ഒത്തുതീര്‍ക്കാനായിരുന്നു ഇവരുടെ ശ്രമം. ആറ് കോടി നല്‍കി ഒത്തുതീര്‍പ്പിനില്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നുമാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ ഇപ്പോഴത്തെ നിലപാട്.
പരമാവധി മൂന്ന് കോടി രൂപ വരെ കൊടുക്കാം എന്ന തന്റെ മുന്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥ സ്വീകാര്യമാണെന്ന് നാസില്‍ അറിയിച്ചാല്‍ മാത്രമേ ഇനി കോടതിക്ക് പുറത്തു ചര്‍ച്ചയുള്ളൂ എന്നാണ് തുഷാര്‍ പറയുന്നത്.

ALSO READ: ജമ്മു കശ്മീരിലെ സമാധാന ശ്രമങ്ങള്‍ തകർക്കാൻ ജനങ്ങളെ ഭീഷണിപ്പെടുത്തി ഭീകരസംഘടനകളുടെ കത്തുകൾ : ശക്തമായ നടപടികളെന്നു കേന്ദ്രം

ആറ്ലക്ഷത്തി എഴുപത്തി അയ്യായിരം ദിര്‍ഹത്തിനാണ് നാസിലിന്റെ കമ്പനിക്ക് ഉപകരാര്‍ ജോലികള്‍ നല്‍കിയത്. ജോലിയില്‍ വരുത്തിയ വീഴ്ച തനിക്കും സാമ്പത്തിക നഷ്ടമുണ്ടാക്കി, അതുകൊണ്ടുതന്നെ കേസിനെ നിയമ പരമായി കോടതിയില്‍ നേരിടാനാണ് തീരുമാനമെന്നും തുഷാര്‍ വെള്ളാപള്ളി വിശദീകരിച്ചു. നാട്ടിലേക്ക് തിരിച്ച് പോകാന്‍ വൈകിയാലും കുഴപ്പമില്ല, ആറുകോടി നല്‍കി കേസ് ഒത്തു തീര്‍പ്പാക്കുന്ന പ്രശ്‌നമില്ലെന്നും തുഷാര്‍ വ്യക്തമാക്കി

ദിവസങ്ങളില്‍ തുഷാറിന്റെയും നാസിലിന്റെയും ബിസിനസ് രംഗത്തം സുഹൃത്തുക്കള്‍ തമ്മില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടത്തിയിരുന്നു. ദുബായിയിലും ഷാര്‍ജയിലും വെച്ചായിരുന്നു ഈ ചര്‍ച്ചകള്‍. ആറ് കോടി രൂപ കിട്ടിയാലേ കേസ് പിന്‍വലിക്കൂ എന്ന മുന്‍ നിലപാടില്‍ നാസില്‍ ഉറച്ചു നിന്നതോടെ പ്രശ്‌നത്തിന് പരിഹാരം കാണാനിയില്ല.

ALSO READ: അയ്യപ്പക്ഷേത്ര ആക്രമണം ബിജെപി യുടെ തലയിൽ കെട്ടിവയ്ക്കാൻ വർക്ക് ചെയ്തത് കമ്യൂണിസ്റ്റ് ബഹു പിതൃത്വ പ്ലാൻ ; ഇതാണ് ഇസ്ലാമിസ്റ്റ് ഭീകര സംഘടനകളും ഇമ്രാൻ കുഞ്ഞുങ്ങളും ഏറ്റെടുത്തിരിക്കുന്നത് : ടി.പി സെൻ കുമാർ

നാസിലിന്റെ കൈവശമുള്ള ചെക്കില്‍ സ്പോണ്‍സറുടെ ഒപ്പ് ഇല്ലെന്നതും ഗുണഭോക്താവ് സ്വയം തീയതി എഴുതി ചേര്‍ക്കുന്നത് നിയമ വിരുദ്ധമാണെന്നതും തനിക്ക് അനുകൂലമാകുമെന്ന വിശ്വാസത്തിലാണ് തുഷാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button