Latest NewsInternational

‘ഇമ്രാന് കഴിവില്ല’ പാകിസ്ഥാനിൽ ഇമ്രാനെ വെട്ടി സൈന്യം വീണ്ടും സ്വാധീനം ഉറപ്പിച്ചു കഴിഞ്ഞു!! യുഎസ് ഗവേഷണ വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ട്

നിരോധിത തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെടുന്ന ചെറുപാര്‍ട്ടികളും സംഘടനകളും പാക്കിസ്ഥാനില്‍ വര്‍ധിച്ചെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വാഷിങ്ടണ്‍: പാക്കിസ്ഥാനില്‍ സൈന്യം വീണ്ടും സ്വാധീനം ഉറപ്പിച്ചു കഴിഞ്ഞുവെന്ന് യുഎസ് ഗവേഷണ വിഭാഗം. പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഭരണപരിചയമില്ലെന്നും, ഇമ്രാന്‍ പദവിയേറ്റെടുത്തതോടെ വിദേശകാര്യം, സുരക്ഷാകാര്യം തുടങ്ങിയ വിഷയങ്ങളില്‍ ഇടപെടല്‍ നടത്തുന്നത് സൈന്യമാണെന്നാണ് യുഎസ് പ്രതിനിധി സഭയിലെ ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. നിരോധിത തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെടുന്ന ചെറുപാര്‍ട്ടികളും സംഘടനകളും പാക്കിസ്ഥാനില്‍ വര്‍ധിച്ചെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വന പാക്കിസ്ഥാന്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപനത്തോടെ അധികാരത്തിലെത്തിയ ഇമ്രാന് രാജ്യം നേരിട്ട ഗുരുതര സാമ്പത്തിക പ്രതിസന്ധി തടസ്സമായി. ഇതോടെ വിദേശ ധനസഹായം തേടാനും സര്‍ക്കാരിന്റെ ചിലവ് പിടിച്ചു നിര്‍ത്താനും ഇമ്രാന്‍ ഭരണകൂടം നിര്‍ബന്ധിതരായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭരണ പരിചയമില്ലാത്ത ആളാണ് ഇമ്രാന്‍ ഖാന്‍. നവാസ് ഷെരീഫിനെ പുറത്താക്കാനായി പാക്ക് പൊതുതിരഞ്ഞെടുപ്പില്‍ ഇമ്രാന് സഹായമായി ആഭ്യന്തര രാഷ്ട്രീയ തലങ്ങളില്‍ സൈന്യം ഇടപെടല്‍ നടത്തി.

സൈന്യവും ജുഡീഷ്യറിയും ഇമ്രാന്റെ പാര്‍ട്ടിക്കു ഗുണകരമാകും വിധം അവിശുദ്ധ സന്ധിയിലായിരുന്നു. ഷെരീഫിന്റെ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനും ഇമ്രാന്റെ പാര്‍ട്ടിക്ക് അധികാരത്തിലേക്ക് കടന്നുവരാനുമുള്ള വഴിയൊരുക്കാനും ശ്രമങ്ങള്‍ നടന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.. യുഎസ് ജനപ്രതിനിധി സഭയിലെ അംഗങ്ങള്‍ക്ക് വിവിധ വിഷയങ്ങളില്‍ അവഗാഹം സൃഷ്ടിക്കാന്‍ സഹായിക്കുന്ന സ്വതന്ത്ര ഗവേഷണ വിഭാഗമാണ് കോണ്‍ഗ്രഷനല്‍ റിസര്‍ച്ച്‌ സര്‍വീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button