Latest NewsInternational

പാകിസ്ഥാന്‍ പത്രങ്ങളില്‍ കേരളത്തിലെ കോളേജില്‍ പാക് പതാക ഉയര്‍ത്തിയെന്ന് വാര്‍ത്ത : കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ തെക്കേ അറ്റത്തെ സംസ്ഥാനം പോലും തങ്ങള്‍ക്കൊപ്പമെന്ന് പാകിസ്ഥാന്‍

കോഴിക്കോട്; കോളേജില്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയെന്ന് പാക് മാധ്യമങ്ങളില്‍ പ്രധാന വാര്‍ത്ത. പേരാമ്പ്രയില്‍ സില്‍വര്‍ കോളേജില്‍ പാകിസ്ഥാന്‍ പതാകയോട് സാദൃശ്യമുള്ള എംഎസ്ഫിന്റെ പതാക ഉയര്‍ത്തിയ വിഷയം ഏറ്റെടുത്തിരിക്കുകയാണ് പാകിസ്ഥാന്‍ മാധ്യമങ്ങള്‍. പേരാമ്പ്രയില്‍ പാക്കിസ്ഥാന്‍ പതാക ഉയര്‍ത്തിയെന്ന രീതിയില്‍ ആണ് പാക് മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് .

Read Also : കോളേജിലെ റാലിയില്‍ പാകിസ്ഥാന്‍ പതാക : വിശദീകരണവുമായി എംഎസ്എഫ് : കേന്ദ്രഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു

കശ്മീര്‍ വിഷയത്തില്‍ അടക്കം ഇന്ത്യയില്‍ നിന്നും തങ്ങള്‍ക്ക് പിന്തുണ ലഭിക്കുന്നുവെന്നും കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ തെക്കേ അറ്റത്തെ സംസ്ഥാനം പോലും തങ്ങള്‍ക്കൊപ്പമെന്നും പാകിസ്ഥാന്‍ അവകാശപ്പെടുന്നു.

ഇന്ത്യ – പാക് ബന്ധം വഷളായി വരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ സംഭവ വികാസങ്ങള്‍ പാകിസ്ഥാന്‍ മാധ്യമങ്ങളടക്കം സശ്രദ്ധം വീക്ഷിച്ചുകൊണ്ടിരിക്കയാണ്. മുസ്ലീം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫ് ആണ് കൊടി ഉയര്‍ത്തി പ്രകടനം നടത്തിയത്. സംഭവം വിവാദമായതോടെ പേരാമ്പ്ര എസ് ഐ ബിജു കണ്ടാലറിയാവുന്ന മുപ്പതോളം പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button