Latest NewsIndia

പൂനെയിലെത്തിയ മന്ത്രി ജി. സുധാകരനെതിരെ ഹിന്ദു സംഘടകളുടെ പ്രതിഷേധം; പരിപാടി റദ്ദാക്കി അധികൃതർ

മഹാരാഷ്ട്ര: പൂനെയില്‍ ആനുകാലിക പ്രസിദ്ധീകരണത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കവി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ മന്ത്രി ജി സുധാകരനെതിരെ ഹിന്ദുസംഘടനകളുടെ പ്രതിേഷധം. ശബരിമല വിഷയത്തില്‍ മന്ത്രി നടത്തിയ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം. സംഘാടകര്‍ എത്തിയാണ് വിമാനത്താവളത്തിൽ നിന്നും മന്ത്രിയെ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോയത്. എന്നാൽ പ്രതിഷേധക്കാർ പരിപാടി അവതരിപ്പിക്കാൻ അനുവദിച്ചില്ല.

Read also: ‘ഇന്നു ഞാന്‍ നാളെ നീ എന്ന മഹാകാവ്യ നൈയ്യാമികം നീ മറന്നുവോ മല്‍സഖേ! ‘ പ്രളയദുരന്തത്തില്‍ ജി സുധാകരന്റെ പുതിയ കവിത

ഇതോടെ സംഘാടകര്‍ നിഗഡി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പാഞ്ചജന്യം ഹാളിലേക്ക് വേദി മാറ്റിയെങ്കിലും പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു. ഏറെ സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ സംഘാടകര്‍ പരിപാടി റദ്ദാക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button