KeralaLatest NewsIndia

‘ഇന്നു ഞാന്‍ നാളെ നീ എന്ന മഹാകാവ്യ നൈയ്യാമികം നീ മറന്നുവോ മല്‍സഖേ! ‘ പ്രളയദുരന്തത്തില്‍ ജി സുധാകരന്റെ പുതിയ കവിത

രക്ഷാപ്രവര്‍ത്തക രംഗത്ത് വെറുപ്പിന്റെ ഘ്രാണങ്ങള്‍ വരുന്നുവോ എന്നാണ് കവിയുടെ ചോദ്യം.

ആലപ്പുഴ : പ്രളയക്കെടുതിയില്‍പ്പെട്ടവരുടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ തുടരുമ്പോള്‍ പ്രളയവുമായി ബന്ധപ്പെട്ട് പുതിയ കവിതയുമായി മന്ത്രി ജി സുധാകരന്‍. മേഘമറ എന്നാണ് കവിതയുടെ പേര്. രക്ഷാപ്രവര്‍ത്തക രംഗത്ത് വെറുപ്പിന്റെ ഘ്രാണങ്ങള്‍ വരുന്നുവോ എന്നാണ് കവിയുടെ ചോദ്യം.

താപമില്ലെങ്കിലും വേണ്ടാ; അനുരാഗ
താപമില്ലെങ്കിലും വേണ്ടാ; വെറുപ്പിന്റെ
ഘ്രാണം വരുന്നുവോ താവകഹൃത്തിന്റെ
നീരണിയാത്ത അടിത്തട്ടുതോറുമേ! ദുഃഖമുണ്ടോ! ദയയുണ്ടോ മനുഷ്യന്റെ സദ് വിചാരങ്ങള്‍ എന്തെങ്കിലും കാണുമോ ?
ഇന്നു ഞാന്‍ നാളെ നീ എന്ന മഹാകാവ്യ
നൈയ്യാമികം നീ മറന്നുവോ മല്‍സഖേ!

വേണ്ടാ തുറക്കേണ്ട നിന്റെ ഭണ്ഡാരങ്ങള്‍!
വേണ്ട വിതറേണ്ട നിന്‍ സ്വര്‍ണ നാണയം!
വേണ്ടാ ഇറക്കേണ്ട നിന്‍ സ്വര്‍ഗവാഹനം!
വേണ്ടാതീനങ്ങള്‍ കഥിക്കാതിരിക്കുമോ ?
സാമൂഹ്യമാധ്യമം മേഘങ്ങളോ എന്ന് ഭാവിച്ചു നില്‍ക്കുന്നു,

അതിബുദ്ധിജീവികള്‍ ആരറിയുന്നൂ
അവര്‍തന്‍ സകലതും കാണികള്‍ കണ്ടു രസിക്കുന്നു..
എന്നിങ്ങനെ കവിത നീളുന്നു.

കഴിഞ്ഞ ദിവസം മന്ത്രി ജി സുധാകരനെ പരിഹസിച്ച്‌ ആലപ്പുഴ സിപിഎം കൊക്കോതമംഗലം ലോക്കല്‍ സെക്രട്ടറി കവിത ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത് വിവാദമായിരുന്നു. ദുരിതാശ്വാസ ക്യാമ്പിലെ കഴുത എന്ന പേരിലായിരുന്നു പ്രവീണ്‍ ജി പണിക്കരുടെ കവിത. വിവാദമായതോടെ കവിത പിന്‍വലിക്കുകയും ചെയ്തിരുന്നു.പ്രളയംകൊണ്ട് തീരുന്നില്ല ദുരന്തങ്ങള്‍, പലതായി കവിതകള്‍ കൂടി നേരിടേണ്ടി വരുന്നല്ലോ എന്ന പരിഹാസവുമായി കവിതയ്‌ക്കെതിരെ ട്രോളര്‍മാരും രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button