KeralaLatest NewsIndia

പ്രളയത്തിനു കേന്ദ്രസഹായം: കേന്ദ്ര സര്‍ക്കാര്‍ തഴഞ്ഞെന്ന സംസ്‌ഥാന സര്‍ക്കാരിന്റെ ആരോപണം പൊളിച്ച്‌ കേന്ദ്രത്തിന്റെ കണക്ക്‌

എസ്‌.ഡി.ആര്‍.എഫിന്റെ 70 ശതമാനമാണു കേന്ദ്രവിഹിതം.അനുവദിച്ച പണം ചെലവഴിച്ചതിനു ശേഷമേ കൂടുതല്‍ പണം കൈമാറൂ.

ന്യൂഡല്‍ഹി: പ്രളയം മുക്കിക്കളഞ്ഞ കേരളത്തിനു ധനസഹായം നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ തഴഞ്ഞെന്ന സംസ്‌ഥാന സര്‍ക്കാരിന്റെ ആരോപണം പൊളിച്ച്‌ കേന്ദ്രത്തിന്റെ കണക്ക്‌. 2018-ലെ മഹാപ്രളയത്തിനു ശേഷം അധികമായി അനുവദിച്ച 3,000 കോടി രൂപയില്‍ 2,100 കോടിയില്‍ 900 കോടി രൂപ മാത്രമേ കേരളം ചെലവഴിച്ചിട്ടുള്ളൂ എന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നു. ഇക്കഴിഞ്ഞ ആറിന്‌ ആഭ്യന്തര മന്ത്രി അമിത്‌ ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം ദുരിതാശ്വാസത്തിന്‌ അധിക സഹായമായി ഏഴു സംസ്‌ഥാനങ്ങള്‍ക്ക്‌ 5908 കോടി അനുവദിച്ചിരുന്നു.

അസം, ഹിമാചല്‍ പ്രദേശ്‌, കര്‍ണാടക, മധ്യപ്രദേശ്‌, മഹാരാഷ്‌ട്ര, ത്രിപുര, ഉത്തര്‍പ്രദേശ്‌ സംസ്‌ഥാനങ്ങള്‍ക്കാണു പണം നല്‍കിയത്‌. കേരളത്തെ തഴഞ്ഞെന്ന കുറ്റപ്പെടുത്തലിന്റെ കുത്തൊഴുക്കായിരുന്നു പിന്നീട്‌. ഈ പശ്‌ചാത്തലത്തിലാണു കേന്ദ്രം കണക്കുനിരത്തുന്നത്‌. 2019-20 ല്‍ കേന്ദ്ര വിഹിതമടക്കം സംസ്‌ഥാന ദുരന്ത പ്രതികരണ നിധിയില്‍ (എസ്‌.ഡി.ആര്‍.എഫ്‌) 168.75 കോടി രൂപയുള്ളതില്‍ 52.275 കോടി രൂപ മാത്രമേ കേരളം ചെലവഴിച്ചിട്ടുള്ളൂ. എസ്‌.ഡി.ആര്‍.എഫിന്റെ 70 ശതമാനമാണു കേന്ദ്രവിഹിതം.അനുവദിച്ച പണം ചെലവഴിച്ചതിനു ശേഷമേ കൂടുതല്‍ പണം കൈമാറൂ.

ചട്ടങ്ങളില്‍ പറയുന്ന ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രമേ പണം ചെലവഴിക്കാവൂ എന്ന നിബന്ധനയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്‌ഥര്‍ ചൂണ്ടിക്കാട്ടുന്നു. അനുവദിച്ച പണം ചെലവഴിച്ചതിന്റെ വിശദാംശങ്ങള്‍ നല്‍കാത്തിടത്തോളം സംസ്‌ഥാനങ്ങളുടെ കൈവശം പണമുണ്ടെന്നാകും കണക്കാക്കുക. ഫണ്ട്‌ തീര്‍ന്നെങ്കില്‍, പണം വകമാറ്റി ചെലവഴിച്ചിട്ടുണ്ടാകും.2018-ലെ പ്രളയശേഷം കേരളത്തിന്‌ അധികമായി 3,000 കോടി രൂപ നല്‍കി. അതില്‍ 900 കോടി മാത്രമേ ചെലവഴിച്ചുള്ളൂ. അതിനാല്‍ സംസ്‌ഥാന ഫണ്ടില്‍ കഴിഞ്ഞ വര്‍ഷത്തെ മിച്ചമടക്കം 2,107 കോടി രൂപയുണ്ടെന്നായിരുന്നു 2019 ഏപ്രിലിലെ കണക്ക്‌.

വധശിക്ഷക്ക് മുൻപ് അന്ത്യാഭിലാഷങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ള നോട്ടീസിന് നിര്‍ഭയ പ്രതികളുടെ പ്രതികരണം

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിനു ശേഷം 2,000 കോടി രൂപ അധികമായി ആവശ്യപ്പെട്ടെങ്കിലും കേരളത്തിന്റെ ദുരന്ത പ്രതികരണ നിധിയില്‍ പണമുണ്ടെന്നതിനാല്‍ അധികസഹായം ലഭിച്ചില്ല.അസമും കേന്ദ്രസഹായം മുഴുവന്‍ വിനിയോഗിച്ചിട്ടില്ലെന്നു കണക്കുകള്‍ പറയുന്നു. എന്നാല്‍, കഴിഞ്ഞ ആറിലെ യോഗത്തില്‍ കൂടുതലായി 616 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചതില്‍ ആഭ്യന്തര മന്ത്രാലയം വ്യക്‌തത വരുത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം പ്രളയമുണ്ടായ നാലു സംസ്‌ഥാനങ്ങള്‍ക്കു മുന്‍കൂറായി 1,200 കോടി രൂപ അനുവദിച്ചിരുന്നു. ബിഹാര്‍ 400 കോടി, കര്‍ണാടക 1200 കോടി, മധ്യപ്രദേശ്‌ 1000 കോടി, മഹാരാഷ്‌ട്ര 600 കോടി എന്നിങ്ങനെയാണ്‌ അനുവദിച്ചത്‌. വാർത്തക്ക് കടപ്പാട് :മംഗളം

shortlink

Related Articles

Post Your Comments

Related Articles


Back to top button