KeralaLatest NewsIndia

2018 പ്രളയം മനുഷ്യ നിര്‍മ്മിതമെന്ന റിപ്പോർട്ട് ; രാഷ്ട്രീയ ആയുധമാക്കി യുഡിഎഫും എൻഡിഎയും

പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ചും പരമാവധി രേഖകള്‍ സമാഹരിച്ചുമാണ് ഐഐഎസ്സിലെ വിദഗ്ധ സംഘം റിപ്പോര്‍ട്ടു തയ്യാറാക്കിയിരിക്കുന്നത്.

തിരുവനന്തപുരം: 2018-ലെ മഹാപ്രളയം മനുഷ്യ നിര്‍മ്മിതമാണെന്ന് റിപ്പോര്‍ട്ട്. ബെംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസിലെ (ഐഐഎസ്സ്) വിദഗ്ധര്‍ അക്കൗണ്ടന്റ് ജനറലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് 2018-ലെ പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്നു വ്യക്തമാക്കിയത്. സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക നീങ്ങുമ്പോള്‍ റിപ്പോര്‍ട്ട് രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങുകയാണ് യുഡിഎഫ്. പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ചും പരമാവധി രേഖകള്‍ സമാഹരിച്ചുമാണ് ഐഐഎസ്സിലെ വിദഗ്ധ സംഘം റിപ്പോര്‍ട്ടു തയ്യാറാക്കിയിരിക്കുന്നത്.

വിവിധ കാളഘട്ടങ്ങളിളായി ഓരോ ഡാമുകളിലും സൂക്ഷിക്കേണ്ട വെള്ളത്തിന്റെ അളവ്, ശൂന്യമായി സൂക്ഷിക്കേണ്ട ഭാഗം എന്നിവ വ്യക്തമാക്കുന്ന റൂള്‍ കര്‍വ് അടിസ്ഥനപ്പെടുത്തിയാണ് ഡാം മാനേജ്‌മെന്റ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. 2018-ലെ പ്രളയകാലത്ത് റൂള്‍കര്‍വ് അടിസ്ഥാനപ്പെടുത്തിയായിരുന്നില്ല ഡാമനുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. മഴക്കാലത്ത് അധികമായെത്തുന്ന വെള്ളം ഡാമുകളിലെ ഫ്‌ളഡ് കുഷ് എന്ന ഭാഗത്താണ് സംഭരിക്കുന്നത്.

പ്രളയകാലത്ത് ഇടുക്കി ഡാമില്‍ ഇത് ഉപയോഗിച്ചിരുന്നില്ല. വെള്ളപ്പൊക്കത്തിനു മുന്നോടിയായി ജനങ്ങള്‍ക്ക് വേണ്ടത്ര മുന്നറിയിപ്പുകള്‍ നല്‍കിയില്ല. തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്ന് ഐഐഎസ്സിലെ വിദഗ്ധര്‍ പറയുന്നത്. 54 ലക്ഷം ജനങ്ങളെ ബാധിച്ച പ്രളയം 433 ജീവനുകളാണ് കവര്‍ന്നത്. അണക്കെട്ടുകള്‍ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയാണ് 2018-ലെ പ്രളയക്കെടുതികള്‍ വര്‍ദ്ധിക്കാന്‍ കാരണമായതെന്ന് ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂരിയും കണ്ടെത്തിയിരുന്നു.

2018-ല്‍ ഉണ്ടായ പ്രളയം 2021-ലെ സംസ്ഥാന തിരഞ്ഞെടുപ്പിലും അലയടിക്കുകയാണ്. പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്ന ശാസ്ത്രീയ കണ്ടെത്തല്‍ അതീവ ഗൗരവതരമെന്ന് യുഡിഎഫും എൻഡിഎയും പറയുന്നു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പ്രളയത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. അതേസമയം പ്രളയം മനുഷ്യനിർമ്മിതിയാണെന്നു അന്നേ സംശയമുണ്ടായിരുന്നതായി ബിജെപി വൃത്തങ്ങളും പ്രതികരിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button