Latest NewsInternational

ലോകത്തിലെ ഏറ്റവും വലിയ അഡ്വര്‍ടൈസിങ്ങ് ഫെസ്റ്റിവലിൽ ഇന്ത്യന്‍ പരസ്യവ്യാപാരിയ്ക്ക് ദക്ഷിണ കൊറിയയുടെ ആദരം

സോള്‍: പ്രമുഖ പരസ്യ നിര്‍മ്മാതക്കളായ ആര്‍ കെ സ്വാമി ഹന്‍സ ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീനിവാസന്‍ സ്വാമിക്ക് ദക്ഷിണ കൊറിയയുടെ ആദരം. പരസ്യമേഖലയിലെ ശ്രദ്ധേയമായ സംഭാവനകള്‍ പരിഗണിച്ചാണ് ഇന്ത്യന്‍ പരസ്യവ്യാപാരിയെ ദക്ഷിണ കൊറിയ ആദരിച്ചത്. അറുപതോളം രാജ്യങ്ങളില്‍ നിന്നുമായി ലഭിച്ച 20,000 ത്തോളം എന്‍ട്രികളില്‍ നിന്നുമാണ് ശ്രീനിവാസനെ തെരഞ്ഞെടുത്തത്.

ALSO READ: സൗദിയില്‍ മയക്കുമരുന്ന് കടത്ത് കേസ് : മലയാളികള്‍ പിടിയിലായി

ബുസാനില്‍ നടന്ന ആഡ് സ്റ്റാര്‍സിന്റെ 12ാം എഡിഷനിലാണ് പുരസ്‌കാരം സമര്‍പ്പിച്ചത്. ചടങ്ങില്‍ ആദരിക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനാണ് ശ്രീനിവാസന്‍. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ അഡ്വെര്‍ടൈസിങ്ങ് അസോസിയേഷന്റെ ചെയര്‍മാനും പ്രസിഡന്റുമാണ് അദ്ദേഹം.

ALSO READ: ക്ഷേത്രത്തില്‍ നിന്നും ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയി

ലോകത്തിലെ തന്നെ ഏറ്റവും വലിയ അഡ്വര്‍ടൈസിങ്ങ് ഫെസ്റ്റിവലുകളില്‍ ഒന്നാണ് ആഡ് സ്റ്റാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button