Latest NewsIndia

കാശ്മീര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ സംഭവം : കേന്ദ്രസര്‍ക്കാറിനെതിരെ യുവാവിന്റെ നിയമവിരുദ്ധമായ കുറിപ്പ്: യുവാവിനെതിരെ കേസ്

മധുര : കാശ്മീര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് . മധുരയിലെ റെവല്യൂഷനറി യൂത്ത് ഫ്രന്റ് പ്രവര്‍ത്തകനാണ് തന്റെ ഫേസ്ബുക്ക് കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

Read Also :  കശ്മീര്‍ ശാന്തമാകുന്നു; വീട്ടുതടങ്കലിലായിരുന്ന നേതാക്കള്‍ക്ക് ബന്ധുക്കളെ കാണാന്‍ അനുമതി

പോസ്റ്റ് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആര്‍വൈഎഫ് മധുര ജില്ല സെക്രട്ടറി കുമാരനെതിരെ 505 പ്രത്യേക വകുപ്പ് ( ഏതെങ്കിലും പ്രത്യേക വിഭാഗത്തിനോ, സമുദായത്തിനോ, ദേശത്തിനോ എതിരെ പ്രവര്‍ത്തിയ്ക്കുന്നതിന് എതിരെ ) ചുമത്തി പൊലീസ് കേസ് എടുത്തു.

Read Also : ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്ന ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ കാരണക്കാരന്‍ ആരാണെന്ന് വ്യക്തമാക്കി അമിത് ഷാ

കേന്ദ്രസര്‍ക്കാറിനെതിരെ മാത്രമല്ല, ഇന്ത്യന്‍ സൈന്യത്തിനെതിരെയും യുവാവ് അപകീര്‍ത്തികരമായ വാചകങ്ങള്‍ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

യുവാവിന്റെ ഈ പോസ്റ്റ് , ജനങ്ങളില്‍ ദേശവിരുദ്ധ വികാരങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും കശ്മീരിലെ സമാധാനത്തിന് ഇത് തടസുണ്ടാക്കുന്നതാണെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. ഇക്കാരണത്താല്‍ യുവാവിനെതിരെ പൊലീസ് കേസ് എടുത്തത്. കേസ് എടുത്തെങ്കിലും ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. നിയമവിരുദ്ധമായ ഈ പോസ്റ്റ് സംബന്ധിച്ചും യുവാവിനെ കുറിച്ചും കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും മധുര സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button