Latest NewsKeralaNattuvartha

രണ്ടരക്കോടിയുടെ ലഹരിമരുന്നു കടത്താൻ ശ്രമം : യുവാവ് കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ

കോഴിക്കോട്: രണ്ടരക്കോടിയുടെ ലഹരിമരുന്നു കടത്താൻ ശ്രമിച്ച കണ്ണൂർ സ്വദേശി കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. കണ്ണൂർ കുഞ്ഞിപ്പള്ളി മുല്ലാലി വീട്ടിൽ ജാബിറിനെയാണ് സുരക്ഷാ ഉദ്യോ​ഗസ്ഥർ പിടികൂടിയത്. 530 ഗ്രാം എംഡിഎംഐ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഖത്തർ എയർവേയ്സ് വിമാനത്തിൽ ദോഹയിലേക്ക് ലഹരിമരുന്ന് കടത്താനായിരുന്നു ഇയാളുടെ ശ്രമമെന്ന് അധികൃതർ അറിയിച്ചു. കേസ് കൊച്ചി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോക്ക് കൈമാറി.

Also read : കാമുകൻ പണം നൽകിയില്ല, കാമുകിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button