Latest NewsIndia

ഇന്ത്യയിലെ ന്യൂനപക്ഷ സമുദായത്തെക്കുറിച്ച് പാക്കിസ്ഥാന്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി

മുംബൈ: ഇന്ത്യയിലെ ന്യൂനപക്ഷ സമുദായത്തിന്റെ പ്രശ്നങ്ങളേക്കുറിച്ചോർത്ത്‌ പാക്കിസ്ഥാൻ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യ ഒരു സ്വര്‍ഗ്ഗമാണ്. എന്നാൽ ന്യൂനപക്ഷ സമുദായ അംഗങ്ങള്‍ക്ക് പാകിസ്ഥാന്‍ ഒരു നരകമാണെന്നു നഖ്വി പറഞ്ഞു.

ALSO READ: അ​നു​ച്ഛേ​ദം 370 റ​ദ്ദാ​ക്കി​യ നടപടിയെ വിമർശിച്ച് പ്രകാശ് കാരാട്ട്

അതേസമയം പാകിസ്ഥാനിലെ ന്യൂനപക്ഷ സമുദായത്തിലെ അംഗങ്ങളുടെ ദയനീയ അവസ്ഥ ആ രാജ്യത്തെ അധികാരികള്‍ പരിശോധിക്കുകയാണ് വേണ്ടത്. ‘പാകിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സാമൂഹികവും മതപരവും മാനുഷീകവുമായി അവകാശങ്ങളില്ല. ഇന്ത്യയില്‍ എല്ലാ ന്യൂനപക്ഷ സമുദായ അംഗങ്ങളും സുരക്ഷിതരാണ്’-‘കേന്ദ്രമന്ത്രി പറഞ്ഞു.

കശ്മീരുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെയും നഖ്വി ആഞ്ഞടിച്ചു.കോണ്‍ഗ്രസ് പാര്‍ട്ടിയും അതിന്റെ നേതൃത്വവും ബുദ്ധിശൂന്യമായി’ പോയിരിക്കുന്നു, രാജ്യത്തിന് അനുകൂലമായ കാര്യങ്ങളെക്കുറിച്ച്‌ ചിന്തിക്കാന്‍ പോലും പ്രതിപക്ഷ പാര്‍ട്ടിക്ക് ശക്തിയില്ലാതായി. രാജ്യദ്രോഹികളെ പിന്തുണച്ചാണ് കോണ്‍ഗ്രസ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലും ലേയിലും നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷത്തിന് വിഘടനവാദികള്‍ക്ക് ആശങ്കകള്‍ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ALSO READ: ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി പാക്കിസ്ഥാൻ; പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ശപിച്ച് പാക്ക് ജനത

രാജ്യം സുരക്ഷിതമായ കരങ്ങളിലാണ്, ‘സമ്ബദ്‌വ്യവസ്ഥയെ തകര്‍ത്ത കുടുംബം, അഴിമതികളില്‍ ഏര്‍പ്പെട്ടവര്‍ തുടങ്ങിയവര്‍ അതില്‍ ദു:ഖിക്കേണ്ടതില്ലെന്നും നഖ്‌വി പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നത് സംബന്ധിച്ച്‌ ഐക്യരാഷ്ട്രസഭയ്ക്ക് അയച്ച കത്തില്‍ പാകിസ്ഥാന്‍ അടുത്തിടെ ഉദ്ധരിച്ചത് മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ ആണ്. കോണ്‍ഗ്രസിന്റെ നിരവധി നേതാക്കള്‍ സമാനമായ സ്വരത്തില്‍ സംസാരിക്കുന്നുവെന്നും നഖ്വി കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button