Latest NewsNewsInternational

ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി പാക്കിസ്ഥാൻ; പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ശപിച്ച് പാക്ക് ജനത

ഇസ്ലാമാബാദ്: ഓരോ ദിവസവും പാക്കിസ്ഥാൻ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി വീഴുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്. വൈദ്യൂതി ബിൽ അടയ്ക്കാൻ പോലും പണമില്ലാതെയാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ കഴിയുന്നത്. സാമ്പത്തിക പരാധീനത രൂക്ഷമായതോടെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ജനരോഷം ശക്തമായി.

ALSO READ: കാശ്മീർ പ്രശ്‍നം പാക്ക് പ്രധാന മന്ത്രിയുടെ സൃഷ്ടി, നാവെടുത്താൽ നരേന്ദ്ര മോദിയെ വിമർശിക്കാനേ സമയമുള്ളൂ; ഇമ്രാൻ ഖാനെതിരെ ശക്തമായ വിമർശനമുന്നയിച്ച് മുന്‍ അമേരിക്കന്‍ അംബാസഡര്‍

പ്രശസ്തനായ പാക് കവി ഫർഹാത് അബ്ബാസ് ഷാ കഴിഞ്ഞ ദിവസം ഇമ്രാൻ ഖാനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു . സ്വന്തം കവിതയിലൂടെയും അദ്ദേഹം ഇമ്രാൻ ഖാനെതിരെ ആഞ്ഞടിച്ചു .ഇനിയും അധികാരത്തിൽ തുടരാൻ ഇമ്രാൻ ഖാന് അർഹതയില്ലെന്നും ,എന്തിനാണ് താങ്കൾ അധികാരത്തിൽ വന്നതെന്നും ജനങ്ങൾ ചോദിക്കുന്നു.

ALSO READ: ഒടുവിൽ പാക്കിസ്ഥാൻ വഴങ്ങി; ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവുമായി കൂടിക്കാഴ്ച്ച നടത്തി

ഈ രാജ്യത്തെ ജനങ്ങൾ ദാരിദ്ര്യത്തെ എത്രത്തോളം അഭിമുഖീകരിക്കുന്നുവെന്ന് നിങ്ങൾക്കറിയില്ലെന്നും , ഞങ്ങളെ യാചകരാക്കിയ പ്രധാനമന്ത്രിയാണ് ഇമ്രാൻ ഖാനെന്നും ‘ അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button