Latest NewsFootball

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രിയങ്കരനായ യുവ താരം ചുവട് മാറി, ഇനി ഹൈദരാബാദ് എഫ്സിയിൽ കളിക്കും

മുംബൈ: കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രിയങ്കരനായ യുവ താരം ദീപേന്ദ്ര നെഗി ബ്ലാസ്റ്റേഴ്സ് വിട്ടു. ഇനിമുതൽ പുതിയ ക്ലബായ ഹൈദരാബാദ് എഫ്സിയിൽ കളിക്കുമെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്‌തു.

ALSO READ: വീട്ടുജോലിക്കാരി ഒട്ടും പ്രതീക്ഷിച്ചില്ല, മകളുടെ വിവാഹത്തിന് വിശിഷ്ട അതിഥി സൗദിയിൽ നിന്ന് ഇന്തോനേഷ്യയിൽ എത്തി

പൂനെ സിറ്റിക്ക് പകരം ഐഎസ്എല്ലിലേക്ക് എത്തിയ ഹൈദരാബാദിന്റെ രണ്ടാമത്തെ പ്രധാന സൈനിംഗ് ആണ് നെഗി. കഴിഞ്ഞ ദിവസം താൻ കേരള ബ്ലാസ്റ്റേഴ്സ് വിടുകയാണെന്ന കാര്യം നെഗി ഔദ്യോഗികമായി അറിയിച്ചിരുന്നു. അതിനു പിന്നാലെ ആണ് സൈനിംഗ്. ഹൈദരാബാദ് എഫ്സിയുമായി രണ്ട് വർഷത്തെ കരാറിലാണ് യുവതാരം ഒപ്പുവെച്ചത്.

ALSO READ: ശരീരം നന്നായി ശ്രദ്ധിക്കുക; ചികിത്സയില്‍ കഴിയുന്ന സുരേഷ് റെയ്‌നക്ക് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ സന്ദേശം

കഴിഞ്ഞ സീസണിൽ താരത്തിന് കാര്യമായ അവസരങ്ങൾ ലഭിച്ചിരുന്നില്ല. മുൻ ഇന്ത്യൻ അണ്ടർ 17 ക്യാപ്റ്റൻ കൂടിയാണ് നെഗി. അവസാന രണ്ടു സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്ന താരമാണ് നെഗി. ഡേവിഡ് ജെയിംസിന്റെ കീഴിൽ അരങ്ങേറ്റത്തിൽ തന്നെ അത്ഭുതം കാണിച്ച താരം പിന്നീട് നിറം മങ്ങുകയായിരുന്നു. പരിക്കാണ് നെഗിക്ക് വില്ലനായത്. സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നു പോകുന്നതിനിടെ പൂനെ സിറ്റിക്ക് ട്രാൻസ്ഫർ വിലക്കും ലഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button