Latest NewsNewsGulfOman

നിയമലംഘനം : 16 പ്രവാസികൾ അറസ്റ്റിൽ

മസ്കറ്റ് : നിയമലംഘനം നടത്തിയ 16 പ്രവാസികൾ ഒമാനിൽ അറസ്റ്റിൽ. ചൊവ്വാഴ്ച നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്തവരും താമസ നിയമലംഘനം നടത്തി രാജ്യത്ത് കഴിഞ്ഞുവന്നവരുമാണ് അറസ്റ്റിലായതെന്നു റോയല്‍ ഒമാന്‍ പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇബ്‍റ പൊലീസ് സ്റ്റേഷനിലെത്തിച്ച ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് അല്‍ ബാതിനയില്‍ നടത്തിയ പരിശോധനയില്‍ വിവിധ രാജ്യത്തു നിന്നുള്ള 39 പ്രവാസികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Also read: യുഎഇയില്‍ കുട്ടികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിൽ തീപിടിത്തം : ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം

shortlink

Related Articles

Post Your Comments

Related Articles


Back to top button