Latest NewsUAENews

പെണ്‍വാണിഭം: യു.എ.ഇയില്‍ നാല് പ്രവാസികള്‍ പിടിയില്‍

ഖോര്‍ ഫക്കാന്‍•പെണ്‍വാണിഭ കുറ്റത്തിന് നാല് ഏഷ്യന്‍ പ്രവാസികള്‍ ഖോര്‍ ഫക്കാന്‍ ക്രിമിനല്‍ കോടതിയില്‍ വിചാരണ നേരിടുന്നു. 20 കാരിയായ യുവതിയെ റൂമില്‍ പൂട്ടിയിട്ട്, ഉപദ്രവിക്കുകയും, വേശ്യാവൃത്തിയ്ക്ക് തയ്യാറായില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.

പ്രതികളില്‍ ഒരാളാണ് ജോലി വാഗ്ദാനം നല്‍കി വിസിറ്റ് വിസയില്‍ ഇരയെ രാജ്യത്ത് എത്തിച്ചതെന്ന് പബ്ലിഷ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഒരു പ്രാദേശിക റെസ്റ്റോറന്റില്‍ വെയിറ്റ്ട്രസായി 2,000 ദിര്‍ഹം ശമ്പളം വാഗ്ദാനം ചെയ്താണ് യുവതിയെ എത്തിച്ചത്.

ALSO READ: മുൻ ഭർത്താവിന്റെ ഭാര്യയെ അപമാനിച്ചു, യു എ ഇയിൽ യുവതി അറസ്റ്റിൽ

പെണ്‍കുട്ടിയെ എത്തിയപ്പോള്‍, അയാള്‍ പെണ്‍കുട്ടിയെ ഒരു അപ്പാര്‍ട്ട്മെന്റിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടെയാണ് മറ്റു മൂന്ന് പ്രതികളും താമസിച്ചിരുന്നു. ഇവിടെ വച്ച് ഇയാള്‍ പെണ്‍കുട്ടിയെ അവളുടെ അറിവോ സമ്മതമോ ഇല്ലാതെ മൂന്നാം പ്രതിയ്ക്ക് 5,000 ദിര്‍ഹത്തിന് വില്‍ക്കുകയായിരുന്നു.

ഇവിടെ വച്ച് വ്യാജ ജോലി വാഗ്ദാനത്തില്‍ പെട്ട് എത്തിയ നിരവധി യുവതികളെ പെണ്‍കുട്ടി കാണാനിടയായി. ഒടുവില്‍ താന്‍ ഒരു വേശ്യാലയത്തിലാണ് എത്തിപ്പെട്ടിരിക്കുന്നതെന്ന് അവള്‍ തിരിച്ചറിഞ്ഞു. ഇടപാടുകാരുമായി ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിന് പ്രതികള്‍ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും സമ്മതിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

സംഘത്തെക്കുറിച്ച് വിവരം ലഭിച്ച ഖോര്‍ ഫക്കാന്‍ പോലീസ് അന്വേഷണം നടത്തുകയും അപ്പാര്‍ട്ട്മെന്റില്‍ റെയ്ഡ് നടത്തുകയായിരുന്നു. നാല് പ്രതികളെയും പെണ്‍കുട്ടിയെയും കസ്റ്റഡിയിലെടുത്ത പോലീസ്, കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

വിചാരണയ്ക്ക് നാല് പ്രതികളും കോടതിയില്‍ ഹാജരായിരുന്നു. കേസ് തുടര്‍ വാദത്തിനായി മറ്റൊരു ദിവസത്തേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button