Latest NewsDevotional

ശിവപ്രീതിക്കായി അനുഷ്ഠിക്കേണ്ട പ്രധാന വ്രതത്തെ കുറിച്ചറിയാം

ശിവപ്രീതിക്കായി അനുഷ്ഠിക്കേണ്ട പ്രധാന വ്രതമാണ് പ്രദോഷവ്രതമെന്നു പറയപ്പെടുന്നു. ദാരിദ്ര്യമുക്തി, കീർത്തി, സദ്സന്താനലബ്ധി, ശത്രുനാശം, ആയുസ്സ്, ഐശ്വര്യം, സർവ്വ പാപനാശം എന്നീ ഫലങ്ങൾ വരുമെന്നാണ് വിശ്വാസം. പ്രദോഷ വ്രതമെടുക്കുന്നവർ ആ ദിനത്തിൽ ഉപവാസം അനുഷ്ഠിക്കണം. രാവിലെ കുളി കഴിഞ്ഞ് വെളുത്ത വസ്ത്രം ധരിച്ച് ഭസ്മം തൊട്ട് ശിവക്ഷേത്ര ദർശനം നടത്തുക. പകൽ ഉപവസിക്കുകയും ‘ഓം നമഃശിവായ’ മന്ത്രം ജപിക്കുകയും വേണം.

Also read : തനിക്ക് കാൻസർ വന്നത് സ്വയംഭോഗം ചെയ്‌തതിനാൽ; മോഹനന്‍ വൈദ്യരുടെ കണ്ടുപിടിത്തം ചൂണ്ടിക്കാട്ടി നന്ദു മഹാദേവ

ശിവപാർവതിമാര്‍ ഏറ്റവും പ്രസന്നമായിരിക്കുന്ന പ്രദോഷ സന്ധ്യയിലെ ശിവക്ഷേത്ര ദർശനമായിരിക്കും ഉത്തമം. കൂവളത്തില കൊണ്ടുള്ള അർച്ചന, കൂവളമാല എന്നീ വഴിപാടുകൾ ഈ ദിവസം വിശേഷ ഫലം തരുമെന്നാണു വിശ്വാസം. ക്ഷേത്ര ദർശനത്തിനു ശേഷം ഉപവാസം അവസാനിപ്പിക്കാം. കറുത്ത പക്ഷത്തിലെ ശനിയാഴ്ച വരുന്ന പ്രദോഷം വിശേഷപ്പെട്ടതാണ്. തിങ്കളാഴ്ച വരുന്ന പ്രദോഷം സമ്പത്ത്, സദ്സന്താന ലബ്ധി ഇവയ്ക്കായുളള പ്രാർഥന വിശേഷകരമെന്ന് വിശ്വാസം.

Tags

Related Articles

Post Your Comments


Back to top button
Close
Close