KeralaLatest NewsNews

രണ്ടില തര്‍ക്കം; ജോസ് ടോം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത് ഇങ്ങനെ

കോട്ടയം: പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രണ്ടില ചിഹ്നത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെന്ന നിലയിലും സ്വതന്ത്രനെന്ന നിലയിലും രണ്ട് തരത്തിലുള്ള പത്രികകളാകും നല്‍കുക.

പാലാ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ എന്ന നിലയില്‍ ജോസ് കെ മാണിയുടെ കത്ത് സഹിതമായിരിക്കും ജോസ് ടോം പുലിക്കുന്നേല്‍ ആദ്യ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക. രണ്ടില ചിഹ്നം ആവശ്യപ്പെടും. യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ അദ്ദേഹം മറ്റൊരു പത്രിക കൂടി നല്‍കും. ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കാനാവില്ലെന്ന് പി ജെ ജോസഫ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഈ നീക്കം.

ALSO READ: ബാത്ത് റൂമില്‍ കഴുത്തിന് മുറിവേറ്റനിലയില്‍ മലയാളിപെണ്‍കുട്ടിയുടെ മൃതദ്ദേഹം : മരണത്തില്‍ ദുരൂഹത :

പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് ടോമിന് ചിഹ്നം നല്‍കാനാവില്ലെന്ന് പിജെ ജോസഫ് വ്യക്തമാക്കിയിരുന്നു. ജോസ് ടോമിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവയ്ക്കാനാവില്ലെന്നും കേരള കോണ്‍ഗ്രസ് ഇദ്ദേഹത്തെ പുറത്താക്കിയതാണെന്നും പി.ജെ ജോസഫ് പറഞ്ഞു.
പാലായിലേത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയല്ല. കേരളാ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥിയാണ്. പാര്‍ട്ടി നടപടിക്ക് വിധേയനായ വ്യക്തിയാണ് അദ്ദേഹം. അതിനാല്‍ രണ്ടില ചിഹ്നം നല്‍കാനാവില്ലെന്നും പി.ജെ ജോസഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ജോസ് ടോമിന്റെ ചിഹ്നം സംബന്ധിച്ച് തര്‍ക്കം തുടര്‍ന്നാല്‍ വരണാധികാരി കൂടിയായ ജില്ലാ കളക്ടറാകും തീരുമാനമെടുക്കുക. എന്നിട്ടും പരിഹാരം ഉണ്ടായില്ലെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലുണ്ടാകും. 11 മണിയോടെ പ്രവിത്താനത്ത് ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലാണ് ജോസ് ടോം പുലിക്കുന്നേല്‍ പത്രിക നല്‍കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരിയും ഇന്ന് പത്രിക നല്‍കുന്നത് ഇവിടെത്തന്നെയാണ്.

ALSO READ: ഡി.​കെ ശി​വ​കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടി : പ്രതികരണവുമായി കോൺഗ്രസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button