KeralaLatest NewsIndia

കേരളത്തിലെ 15 ശാഖകൾ നിർത്താൻ മുത്തൂറ്റ് ഫിനാൻസ് തീരുമാനം

പുതിയതായി വരുന്ന ഗോള്‍ഡ് ലോണുകള്‍ ഇനി സ്വീകരിക്കില്ലെന്നും 15 ശാഖകള്‍ പൂട്ടുന്നുവെന്നുമാണ് പരസ്യം.

കേരളത്തിലെ 15 ശാഖകള്‍ കൂടി പൂട്ടുന്നതായി മുത്തൂറ്റ് ഫിനാന്‍സിന്റെ അറിയിപ്പ്. ശാഖകള്‍ പൂട്ടുന്നതിന്റെ കാരണം പരസ്യത്തില്‍ വ്യക്തമാക്കിയിട്ടില്ല. ഈ ശാഖകളില്‍ സ്വര്‍ണ പണയത്തില്‍ വായ്പ അനുവദിക്കില്ലെന്നും പരസ്യത്തില്‍ പറയുന്നു.തൊഴിലാളി സമരം തുടരുന്നതിനിടെയാണ് മുത്തൂറ്റിന്റെ 15 ശാഖകള്‍ പൂട്ടുന്നതായുള്ള പരസ്യം പ്രത്യക്ഷപ്പെടുന്നത്. പുതിയതായി വരുന്ന ഗോള്‍ഡ് ലോണുകള്‍ ഇനി സ്വീകരിക്കില്ലെന്നും 15 ശാഖകള്‍ പൂട്ടുന്നുവെന്നുമാണ് പരസ്യം.

തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോട്ടക്കല്‍ അടക്കം 15 മുത്തൂറ്റ് ശാഖകളാണ് പൂട്ടാനൊരുങ്ങുന്നത്. ഇപ്പോള്‍ എടുത്തിട്ടുള്ള ഗോള്‍ഡ് ലോണുകള്‍ എടുക്കാന്‍ മൂന്ന് മാസ സമയം അനുവദിച്ചിട്ടുണ്ട്. ബോണ്ട് അടക്കമുള്ള എല്ലാ ഇടപാടുകളെക്കുറിച്ചും വ്യക്തിപരമായി അറിയിക്കുമെന്നും ഉപഭോക്താക്കള്‍ നേരിട്ട പ്രയാസത്തില്‍ വേദനയുണ്ടെന്നുമാണ് പരസ്യത്തിന്റെ ഉള്ളടക്കം.ഇന്നലെ മുത്തൂറ്റ് ഓഫീസിലേക്കുള്ള സി.ഐ.ടി.യു മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായിരുന്നു.

സമരം മറികടന്ന് ജോലിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച്‌ ജീവനക്കാര്‍ രാവിലെ മുതല്‍ മൂത്തൂറ്റ് ഓഫീസിന് മുന്നില്‍ എത്തിയപ്പോള്‍. സി.ഐ.ടി.യു പ്രവര്‍ത്തകര്‍ അവരെ തടയുകയായിരുന്നു. അതാണ് സംഘര്‍ഷത്തിലേക്ക് എത്തിയത്.

കഴിഞ്ഞ മൂന്നുവര്‍ഷമായി മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡില്‍ സി.ഐ.ടി.യു നേതൃത്വത്തില്‍ തൊഴിലാളികളുടെ സമരം നടന്നുവരികയാണ്. കേരളത്തിലാകെ 600 ഓളം ശാഖകളാണ് മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിനുള്ളത്. ഇതില്‍ 300 ഓളം ശാഖകളിലാണ് സമരം നടക്കുന്നത്. ഈ ബ്രാഞ്ചുകള്‍ പൂട്ടാനാണ് തീരുമാനം എന്നായിരുന്നു മാനേജ്‌മെന്റ് അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button