KeralaLatest NewsNews

ഹൃദ്രോഗിയായ യുവാവിനെതിരെ മോഷണകുറ്റം ചുമത്തി പൊലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനം : സിഐമാര്‍ക്ക് സസ്‌പെന്‍ഷന്‍ : പുറത്തുവന്നത് രണ്ട് വര്‍ഷം മുമ്പ് നടന്ന ഞെട്ടിയ്ക്കുന്ന കാര്യങ്ങള്‍

വെള്ളറട : ഹൃദ്രോഗിയായ യുവാവിനെതിരെ മോഷണകുറ്റം ചുമത്തി പൊലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനം, 2017 ല്‍ നടന്ന സംഭവത്തിനെ തുടര്‍ന്ന് രണ്ട് സിഐമാര്‍ക്ക് സസ്പെന്‍ഷന്‍ ലഭിച്ചു. : നിരപരാധിയായ യുവാവിനെ മോഷണക്കേസുകളില്‍ കുടുക്കി 21 ദിവസം ജയിലിലടച്ച സംഭവത്തിലാണ് 2 സിഐമാര്‍ക്ക് ഇപ്പോള്‍ സസ്‌പെന്‍ഷന്‍ ലഭിച്ചത് തിരുവനന്തപുരം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. അജിത്കുമാര്‍, കൊല്ലം പുത്തൂര്‍ സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.വിജയകുമാര്‍ എന്നിവര്‍ക്കെതിരെയാണു നടപടി

Read Also : രാജ് കുമാറിന്റെ കസ്റ്റഡി മരണം, ശരീരത്തില്‍ 22 മുറിവുകളെന്ന്​ പോസ്​റ്റ്​മോര്‍ട്ടം​ റിപ്പോര്‍ട്ട്​

വെള്ളറട സ്റ്റേഷനില്‍ ജി.അജിത്കുമാര്‍ സിഐയും ടി.വിജയകുമാര്‍ എസ്‌ഐയും ആയിരുന്ന കാലത്താണ് സംഭവം. ചെറിയകൊല്ല അമ്പലത്തുവിളാകം റോഡരികത്തുവീട്ടില്‍ റജിനി(23)നെയാണ് കള്ളക്കേസില്‍ കുടുക്കി ക്രൂരമായി മര്‍ദിച്ച് ജയിലിലാക്കിയത്.

Read Also : പീരുമേട് കസ്റ്റഡിമരണം; മര്‍ദനത്തിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ മൃതദേഹത്തോടും ക്രൂരത, പോലീസുകാര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍

2017 ഒക്ടോബര്‍ 6ന് ആയിരുന്നു സംഭവങ്ങളുടെ തുടക്കം. പുളിയറക്കോണത്തു പ്രവര്‍ത്തിക്കുന്ന ടെറുമോ പെന്‍പോള്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു റജിന്‍. തന്നെ പൊലീസ് തിരക്കിയെന്നറിഞ്ഞ് വെള്ളറട സ്റ്റേഷനിലെത്തിയ റജിനെ ഒരു സിസി ടിവി ദൃശ്യം കാണിച്ച് ഇത് നീയല്ലേ എന്ന് എസ്‌ഐ ചോദിച്ചു. വ്യക്തമാകുന്നില്ലെന്നു പറഞ്ഞ ഉടന്‍ സിഐയുടെ അടുത്തേയ്ക്ക് കൊണ്ടുപോയി. അവിടെവച്ച് ഇരുവരും ചേര്‍ന്ന് മര്‍ദിച്ചു. തുടര്‍ന്ന് 5 ദിവസം വെള്ളറട,ആര്യങ്കോട്, പൂവാര്‍, പൊലീസ് സ്റ്റേഷനുകളിലും കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷന്റെ പരിസരത്തുള്ള ഇടിമുറി എന്നിവിടങ്ങളിലും വച്ച് ക്രൂര മര്‍ദനത്തിനിരയാക്കി.

Read Also : ശ്രീജിത്തിന്റെ കസ്റ്റഡി മരണം; നെഞ്ചുപൊട്ടി അമ്മയും ഭാര്യയും പറയുന്നത് ഇതുമാത്രം

കുന്നത്തുകാല്‍ ജംക്ഷനിലുള്ള പുഷ്പരാജിന്റെ മലഞ്ചരക്കുകടയില്‍ നിന്നു മോഷ്ടിച്ച 65,000രൂപയും, തോലടി ജംക്ഷനിലെ പലവ്യഞ്ജന കടയുടെ ഷട്ടര്‍ താഴ്ത്താന്‍ ശ്രമിക്കുകയായിരുന്ന ഉടമ കൃഷ്ണന്‍നായരുടെ കയ്യില്‍നിന്നു തട്ടിയെടുത്ത 1,14,500രൂപയും എവിടെയെന്നു ചോദിച്ചായിരുന്നു മര്‍ദനം. രണ്ടു പേര്‍ ബൈക്കിലെത്തിയ സിസി ടിവി ദൃശ്യത്തില്‍ ഒരാള്‍ക്ക് റജിനിന്റെ രൂപസാദൃശ്യമുണ്ടെന്ന ചിലരുടെ അഭിപ്രായമാണ് പൊലീസ് പീഡനത്തിനു കാരണമായത്. അഞ്ചു ദിവസത്തെ ക്രൂരമര്‍ദനത്തിനു ശേഷം അറസ്റ്റു രേഖപ്പെടുത്തി രണ്ടുകേസുകളിലും പ്രതിയാക്കി നെയ്യാറ്റിന്‍കര കോടതിയിലെത്തിച്ച് റിമാന്‍ഡ് ചെയ്തു.

Read Also : റിമാന്‍ഡ് പ്രതി രാജ്കുമാറിന്റെ കസ്റ്റഡി മരണം : നാട്ടുകാരാണ് തങ്ങളല്ല മര്‍ദ്ദിച്ചതെന്ന് പൊലീസ്

അവശനായ റജിന്റെ മൊഴി ജയില്‍ അധികൃതര്‍ രേഖപ്പെടുത്തിയിരുന്നു. അടുത്ത ദിവസം ആശുപത്രിയില്‍ എത്തിച്ചു. 21 ദിവസമാണ് ജയിലില്‍ കഴിഞ്ഞത്. മോഷണവാര്‍ത്തയും അറസ്റ്റും പുറത്തറിഞ്ഞതോടെ നാട്ടില്‍ അപമാനിതനായി കമ്പനി ജോലിയില്‍നിന്നു പിരിച്ചുവിട്ടു.

കള്ളക്കേസില്‍ കുടുക്കിയവര്‍ക്കെതിര സര്‍ക്കാരിലും മനുഷ്യവകാശകമ്മിഷനിലും കോടതിയിലും റജിന്‍ പരാതിനല്‍കി. തുടര്‍ന്ന് സ്‌പെഷല്‍ബ്രാഞ്ച് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തിയത്.

കൊടിയ പീഡനമാണ് പൊലീസ് നടത്തിയതെന്ന് റജിന്‍ പറഞ്ഞു. ആദ്യദിവസം സിഐയും എസ്‌ഐയുെ ചേര്‍ന്ന് മര്‍ദിച്ചു. രാത്രിയില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ കൊണ്ടുപോയി നാലുപേര്‍ചേര്‍ന്ന് ഇടിച്ചു.

ചെറിയ ഇരുമ്പു കമ്പിയും തടിക്കഷണവും ഉപയോഗിച്ചായിരുന്നു ഇടിച്ചത്.ഹൃദ്രോഗ ബാധിതനാണെന്ന് കരഞ്ഞുപറഞ്ഞിട്ടും മര്‍ദനത്തിന് അയവുണ്ടായില്ല. പിറ്റേന്ന് ആര്യങ്കോട് സ്റ്റേഷനില്‍ കൊണ്ടുപോയി കണ്ണിലും സ്വകാര്യഭാഗത്തും മുളക് അരച്ചുപുരട്ടി.അടുത്തദിവസം കാഞ്ഞിരുംകുളത്ത് കൊണ്ടുപോയി അവിടത്തെ നാലു പൊലീസുകാരെ കൊണ്ട് മര്‍ദിപ്പിച്ചു. മുളക് സ്‌പ്രേയും നടത്തി.

അടുത്ത ദിവസം പൂവാര്‍ സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദിച്ചു. കാല്‍വിരലുകളിലെ നഖത്തിനിടയില്‍ മൊട്ടുസൂചിയും കയറ്റി. മര്‍ദനത്തിനിടെ നാലുവട്ടം തലചുറ്റിവീണു.തുടര്‍ച്ചയായി തലയില്‍ തണുത്തവെള്ളമൊഴിച്ചാണ് ബോധം തെളിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button