Latest NewsIndia

ചന്ദ്രയാൻ 2 : തത്സമയ പ്രക്ഷേപണത്തിനു നാഷണൽ ജിയോഗ്രാഫിക് ചാനൽ; ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രിയ്ക്കൊപ്പം നാസ ഗവേഷകരും

ന്യൂഡൽഹി ; ഇന്ത്യ ലോകത്തിന്റെ നെറുകയിലെത്തുന്ന സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ–2 ചന്ദ്രനിൽ ഇറങ്ങുന്ന ചരിത്രനിമിഷത്തിന് സാക്ഷ്യംവഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പം നാസ ഗവേഷകരും . ഒപ്പം വിദ്യാർഥികളും പ്രത്യേകം ക്ഷണിക്കപ്പെട്ട ഗവേഷകരും പ്രമുഖരുമുണ്ടാകും .വിക്രം ലാൻഡർ വിജയകരമായി ചന്ദ്രനിലിറങ്ങുന്നതോടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പേടകമിറക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും. ആദ്യ ചാന്ദ്രപദ്ധതിയായ ചന്ദ്രയാൻ 1ന്റെ പത്താം വാർഷികത്തിൽ തന്നെയാണ് ചന്ദ്രയാൻ–2 പദ്ധതിയും വിജയത്തിലേക്ക് കുതിക്കുന്നത്.

ചന്ദ്രയാൻ -2 ന്റെ ലാൻഡിങ് നാളെ പുലർച്ചെ 1.30 മുതൽ 2.30 വരെ തത്സമയം പ്രക്ഷേപണം ചെയ്യുമെന്ന് നാഷണൽ ജിയോഗ്രാഫിക് ചാനൽ അറിയിച്ചു .നാഷണൽ ജിയോഗ്രാഫിക്, ഹോട്ട്സ്റ്റാർ എന്നിവയിൽ സെപ്റ്റംബർ 6 ന് രാത്രി 11.30 ന് തത്സമയം പ്രക്ഷേപണം തുടങ്ങും .മുന്‍ നാസ ബഹിരാകാശയാത്രികന്‍ ജെറി എം ലിനെജറും നിർണ്ണായക നിമിഷങ്ങൾക്ക് സാക്ഷിയാകാൻ ഇന്ത്യയിലെത്തി .

shortlink

Related Articles

Post Your Comments

Related Articles


Back to top button