Latest NewsNewsIndia

ജമ്മു കാശ്മീരിൽ അ​നു​ച്ഛേ​ദം 370 റ​ദ്ദാ​ക്കി​യ നടപടി : കേന്ദ്ര സർക്കാരിനെ വീ​ണ്ടും വി​മ​ര്‍​ശി​ച്ച്‌ ശ​ശി ത​രൂ​ര്‍ എം​പി

ന്യൂ​ഡ​ല്‍​ഹി: ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന അ​നു​ച്ഛേ​ദം 370 റ​ദ്ദാ​ക്കി​യ നടപടിയിൽ കേന്ദ്ര സർക്കാരിനെ വീ​ണ്ടും വി​മ​ര്‍​ശി​ച്ച്‌ കോൺഗ്രസ് എം.പി ശ​ശി ത​രൂ​ര്‍. കേ​ന്ദ്ര സ​ര്‍‌​ക്കാ​ര്‍ ജ​നാ​ധി​പ​ത്യ​ത്തെ പ​രി​ഹ​സി​ക്കു​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​ങ്ങ​ളാണ് കാശ്മീർ സംഭവങ്ങളെന്നു ശശി തരൂർ പറഞ്ഞു. ഭ​ര​ണ​ഘ​ട​ന​യു​ടെ സ​ത്ത​യെ ആ​കെ ത​ക​ര്‍​ക്കു​ന്ന നി​ല​പാ​ടാ​ണ് കേ​ന്ദ്രം സ്വീ​ക​രി​ച്ചത്. കാശ്മീരിലെ തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ട സ​ര്‍​ക്കാ​രി​ന്‍റെ അ​ഭി​പ്രാ​യ​ങ്ങ​ള്‍​പോ​ലും മോ​ദി സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണി​ച്ചി​ല്ല. ന​ട​പ​ടി​ക​ള്‍​ക്ക് ഗ​വ​ര്‍​ണ​റു​ടെ അ​നു​മ​തി​യു​ണ്ടെ​ന്നാ​ണ് കേ​ന്ദ്രം പ​റ​ഞ്ഞ​ത്. ആ ​ഗ​വ​ര്‍​ണ​റെ അ​വ​ര്‍ ത​ന്നെ തെ​ര​ഞ്ഞെ​ട​ത്താ​ണെ​ന്ന് ഓ​ര്‍​ക്ക​ണമെന്നും അ​ങ്ങ​നെ വ​രു​മ്ബോ​ള്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രും ബി​ജെ​പി​യും അ​വ​രു​ടെ സ്വ​ന്തം അ​ഭി​പ്രാ​യം ന​ട​പ്പാ​ക്കി​യെ​ടു​ത്തെ​ന്നേ പ​റ​യാ​നാ​കൂവെന്നും അദ്ദേഹം വിമർശിച്ചു.

അതോടൊപ്പം തന്നെ ദേ​ശീ​യ പ​ര​ത്വ പ​ട്ടി​കക്കെതിരെയും തരൂർ രംഗത്ത് വന്നു. ഇ​ന്ത്യ​യ​ല്ലാ​തെ മ​റ്റൊ​രു വാ​സ​സ്ഥ​ല​ത്തേ​ക്കു​റി​ച്ച്‌ അ​റി​യാ​ത്ത​വ​രാ​ണ് പ​ട്ടി​ക​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ടത്. ഇന്ത്യയിലാണ് അ​വ​രു​ടെ കു​ടും​ബ​വും സ്വ​ത്തും വീ​ടും ജോ​ലി​യുമുള്ളത്. അ​ങ്ങ​നെ​യു​ള്ള​വ​രോ​ടാ​ണ് ഒ​രു സു​പ്ര​ഭാ​ത​ത്തി​ല്‍ നി​ങ്ങ​ള്‍ വി​ദേ​ശി​ക​ളാ​ണെ​ന്ന് പ​റ​യു​ന്ന​തെന്നും അം​ഗീ​ക​രി​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ​യാ​ണിതെന്നും ത​രൂ​ര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button