KeralaLatest NewsNews

രാഷ്ട്രീയത്തിലിറങ്ങുമോ? നിലപാട് വ്യക്തമാക്കി മഞ്ജു വാര്യർ

ഗംഭീര തിരിച്ചുവരവ് നടത്തി സിനിമാ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരമാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പേരിൽ അറിയപ്പെടുന്ന മഞ്ജു വാര്യർ. മഞ്ജു വാര്യര്‍ രാഷ്ട്രീയത്തിലിറങ്ങുമോയെന്ന് ആരാധകർ നിരവധി തവണ ചോദിച്ചിട്ടുണ്ട്. ഇപ്പോൾ ഇക്കാര്യത്തെക്കുറിച്ച് ഒരു മാധ്യമത്തോട് മനസ് തുറന്നിരിക്കുകയാണ് താരം. തന്റെ മേഖല സിനിമയാണെന്നും ഒരിക്കലും രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ലെന്നും മഞ്ജു വാര്യർ വ്യക്തമാക്കി.

Read also: കേന്ദ്ര മന്ത്രി വി മുരളീധരൻ ഇടപെട്ടു ശരിയാക്കുന്ന കാര്യങ്ങൾ താനാണ് ചെയ്തതെന്ന് സമ്പത്തിന്റെ സ്ഥിരം അവകാശവാദം, ഒടുവിൽ മഞ്ജു വാര്യരുടെ കാര്യത്തിലും

‘അവസാനശ്വാസം വരെ സിനിമ ചെയ്യണം. അതാണ് ആഗ്രഹം. ഞാന്‍ ഒരു നര്‍ത്തകി കൂടിയാണ്. ഇതൊക്കെ തന്നെയാണ് എന്റെ ജീവിതം. സിനിമയും നൃത്തവും ജീവിതാവസാനം വരെ തുടരണം, വേറെ ഒന്നും ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. രാഷ്ട്രീയം എനിക്ക് പറ്റിയതല്ലെന്നും മഞ്ജു പറയുകയുണ്ടായി. രാഷ്ട്രീയത്തില്‍ പ്രവേശനം ഒരിക്കലും ഉണ്ടാകില്ല. പൊതുപ്രവര്‍ത്തനം സ്വന്തം രീതിയിൽ ചെയ്യാൻ കഴിയും. മറ്റെന്തിനെക്കാളും ഞാന്‍ സ്നേഹിക്കുന്നത് സിനിമയെയാണെന്നും അഭിനയം എനിക്ക് സന്തോഷവും തൃപ്തിയും നല്‍കുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button