Latest NewsNewsIndia

നഗ്‌നയാക്കി ബെല്‍റ്റും ലാത്തിയും കൊണ്ടടിച്ചു; മോഷണക്കുറ്റം ആരോപിക്കപ്പെട്ട യുവതിക്ക് പോലീസ് സ്‌റ്റേഷനില്‍ ക്രൂരമര്‍ദ്ദനം

ഗൂര്‍ഗോണ്‍: മോഷണക്കുറ്റം ആരോപിക്കപ്പെട്ട് അറസ്റ്റിലായ യുവതിക്ക് പോലീസ് സ്‌റ്റേഷനില്‍ നേരിടേണ്ടി വന്നത് ക്രൂരമര്‍ദ്ദനം. ഹരിയാനയിലെ ഗൂര്‍ഗോണ്‍ ്‌പോലീസ് സ്‌റ്റേഷനില്‍ വെച്ച് യുവതി മര്‍ദ്ദനത്തിനിരയായത്. യുവതിയെ നഗ്‌നയാക്കി ബെല്‍റ്റും ലാത്തിയും കൊണ്ടടിക്കുകയായിരുന്നു. ബുധനാഴ്ചയാണ് ഈ സംഭവം നടന്നതെന്ന് ഇന്ത്യ ടുഡെ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ALSO READ: ‘ശ്രീനഗറിലെ സർക്കാർ ബംഗ്ളാവുകളിൽ ഇരുന്ന് വ്യാജവാർത്തകൾ പടച്ചു വിട്ടത് മതി,’ എൻ‌ഡി‌ടി‌വി, റോയിട്ടേഴ്സ്, തുടങ്ങിയവർക്ക് ബംഗ്ളാവുകൾ ഒഴിയാൻ നോട്ടീസ്

ചൊവ്വാഴ്ചയാണ് വീട്ടുജോലിക്ക് നിന്നിരുന്ന 30 -കാരിയായ യുവതിയെ മോഷണക്കുറ്റം ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. വീട്ടുടമസ്ഥരുടെ പരാതിയിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഡിഎല്‍എഫ് ഫേസ് വണ്ണിലെ പോലീസ് സ്റ്റേഷനില്‍ എത്തിച്ച യുവതിയെ ഒരു മുറിയിലേക്ക് മാറ്റി. പിന്നീട് യുവതിയെ നഗ്‌നയാക്കിയ ശേഷം ബെല്‍റ്റും ലാത്തിയും ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു.

മര്‍ദ്ദനത്തിലൂടെ യുവതിയെ കൊണ്ട് കുറ്റം സമ്മതിപ്പിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തിയതെന്ന് യുവതിയുടെ ഭര്‍ത്താവ് ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് ഗൂര്‍ഗോണ്‍ പോലീസ് സ്റ്റേഷന് മുമ്പില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് ഗൂര്‍ഗോണ്‍ പോലീസ് കമ്മീഷണര്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ALSO READ: വീട് പൂട്ടിപ്പോകുന്നവര്‍ക്ക് പൊലീസിന്റെ ജാഗ്രതാ നിര്‍ദേശം : കേരളം ലക്ഷ്യമിട്ട് തിരുട്ടുഗ്രാമത്തില്‍ നിന്നുള്ള സംഘം എത്താന്‍ സാധ്യത

shortlink

Related Articles

Post Your Comments

Related Articles


Back to top button