KeralaLatest NewsNews

വീണ്ടും ന്യൂനമര്‍ദം; ഓണ ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തി പ്രാപിക്കുന്നു. ഒഡീഷ തീരത്ത് രൂപം കൊണ്ടിരിക്കുന്ന ന്യൂനമര്‍ദ്ദമാണ് സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കാന്‍ പ്രധാന കാരണമായിരിക്കുന്നത്. നാളെ സംസ്ഥാനത്ത് ആറ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം,കോഴിക്കോട്,വയനാട് ,കണ്ണൂര്‍,ആലപ്പുഴ,കാസര്‍ഗോഡ്‌ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Read also: മുംബൈ നഗരത്തെ ദുരിതത്തിലാക്കി വീണ്ടും കനത്ത മഴ; റോഡുകള്‍ വെള്ളത്തില്‍, വിമാനങ്ങള്‍ റദ്ദാക്കി

തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ തുടരും. ഇത്രാടം, തിരുവോണം ദിവസങ്ങളിലും സംസ്ഥാനത്ത് മഴയുണ്ടാകും. സാമാന്യം വ്യാപകമായ തോതില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button