Latest NewsUAEInternational

കശ്മീർ ലോകത്തിലുള്ള എല്ലാ ഇസ്ലാമുകളെയും ബാധിക്കുന്ന കാര്യമൊന്നുമല്ല ; പാകിസ്ഥാന് തിരിച്ചടിയായി യുഎഇ നിലപാട്

എന്നാൽ അറബ് രാജ്യമായ യു എ ഇ തന്നെ ഇപ്പോൾ പാകിസ്ഥാനെ തള്ളിപ്പറഞ്ഞിരിക്കുകയാണ് .

ഇസ്ലാമാബാദ് ; കശ്മീർ വിഷയത്തിൽ ലോകത്തിലുള്ള എല്ലാ മുസ്ലീം വിശ്വാസികളുടെയും പിന്തുണ തേടിയ പാകിസ്ഥാനു തിരിച്ചടി . കശ്മീരികൾക്ക് ഐക്യദാർഢ്യം എന്ന നിലയിൽ ‘ കശ്മീർ അവർ ‘ എന്ന പരിപാടി സംഘടിക്കവെയാണ് ഇമ്രാൻ ലോകത്തിലുള്ള ഇസ്ലാം വിശ്വാസികൾ തങ്ങൾക്കൊപ്പം നിൽക്കണമെന്ന് ആവശ്യപ്പെട്ടത് . എന്നാൽ അറബ് രാജ്യമായ യു എ ഇ തന്നെ ഇപ്പോൾ പാകിസ്ഥാനെ തള്ളിപ്പറഞ്ഞിരിക്കുകയാണ് .

‘കശ്മീർ വിഷയത്തിൽ പാകിസ്ഥാനെ പിന്തുണയ്ക്കേണ്ട കാര്യമില്ല . ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ് . ഇതിൽ ഏതെങ്കിലും വിധത്തിലുള്ള തർക്കങ്ങളുണ്ടെങ്കിൽ ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച ചെയ്ത് തീർക്കണം . മദ്ധ്യസ്ഥതയുടെ ആവശ്യമില്ല – പാകിസ്ഥാൻ സന്ദർശിക്കവെ തന്നെ തങ്ങളുടെ നിലപാട് യു എ ഇ വിദേശകാര്യമന്ത്രി വ്യക്തമാക്കി .

കശ്മീർ വിഷയം ലോകത്തിലുള്ള എല്ലാ ഇസ്ലാം വിശ്വാസികളെയും ബാധിക്കുന്ന കാര്യമൊന്നുമല്ലെന്നും യു എ ഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സയീദ് ബിൻ സുൽത്താൻ അൽ നഹ്യാൻ വ്യക്തമാക്കി .കശ്മീർ വിഷയത്തിൽ ലോക രാജ്യങ്ങൾ ഒറ്റപ്പെടുത്തിയെന്ന് ഇമ്രാൻ ഖാൻ നേരത്തെ പ്രസ്താവിച്ചിരുന്നു .അതിനു പിന്നാലെയാണ് യു എന്നിനെ സമീപിച്ചത് . എന്നാൽ യുഎന്നിന്റെ നീക്കവും പാകിസ്ഥാനു തിരിച്ചടിയായി .

shortlink

Related Articles

Post Your Comments

Related Articles


Back to top button