KeralaLatest NewsNews

കേരളത്തിൽ ബി.ജെ.പിയിലേക്ക് ബഹുജന പ്രവാഹം: പത്തുലക്ഷത്തിലേറെ പേർ പുതുതായി ബി.ജെ.പിയിൽ

തിരുവനന്തപുരം• ആഗസ്റ്റ് 30ന് സമാപിച്ച അംഗത്വപ്രചരണയജ്ഞത്തിന്റെ ആദ്യഘട്ടത്തിൽ പത്തുലക്ഷത്തിലേറെ പേർ അംഗങ്ങങ്ങളായെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. ഇവരിൽ ഒരു ലക്ഷത്തോളം പേർ പാർട്ടി പ്രവർത്തകർ സമീപിക്കാതെയോ അവരുടെ സമ്പർക്കത്തിലല്ലാതെയോ അംഗത്വം സ്വീകരിച്ച വരാണ്. മൊത്തം ആറേകാൽ ലക്ഷം പേരാണ് ‘മിസ്സ്ഡ് കാൾ’ വഴി അംഗത്വം സ്വീകരിച്ചത്. ഇവരെ കൂടാതെ നാലിലേറെ ലക്ഷം പേർ അംഗത്വ ഫോറങ്ങൾ പൂരിപ്പിച്ച് നൽകി അംഗങ്ങളായി. നിലവിൽ പാർട്ടിയിൽ അംഗങ്ങളായുള്ളവർ സംസ്ഥാനത്ത് പതിനഞ്ചു ലക്ഷത്തോളം പേരാണ്. പുതുതായി വന്ന പത്തു ലക്ഷം പേർ കൂടിയാകുമ്പോൾ കേരളത്തിലെ ബിജെപി അംഗസംഖ്യ ഇരുപത്തഞ്ചു ലക്ഷം കവിഞ്ഞുവെന്നും പിള്ള പ്രസ്താവനയില്‍ പറഞ്ഞു.

ALSO READ: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്: കെഎസ്​യു സ്ഥാനാർഥി വിജയത്തോട് അടക്കുന്നു എന്നറിഞ്ഞപ്പോൾ എസ്എഫ്ഐ നേതാവ് അറ്റകൈ പ്രയോഗം നടത്തി

മതന്യൂനപക്ഷ, പിന്നോക്ക, ദളിത് വിഭാഗങ്ങളിൽപ്പെട്ടവരിൽ നിന്ന് ആവേശകരമായ പ്രതികരണമാണ് ഇക്കുറി ബിജെപി അംഗത്വപ്രചരണത്തിന് ലഭിച്ചത്. മുസ്ലിം ലീഗിന്റെ സ്ഥാപകനേതാവ് ബാഫഖി തങ്ങളുടെ ചെറുമകൻ, കോഴിക്കോട് സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ, മുൻരജിസ്ട്രാർ എന്നിങ്ങനെ നിരവധി പ്രമുഖ വ്യക്തികൾ ബി.ജെ.പി യിൽ ചേർന്നിട്ടുണ്ട്. സാംസ്കാരിക നായകർ, സാഹിത്യകാരന്മാർ, ചലച്ചിത്ര പ്രതിഭകൾ, കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവർ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുംപെട്ടവർ ഇൗ കാലയളവിൽ ബിജെപിയിൽ ചേർന്നിട്ടുണ്ട്. ദേശീയ രാഷ്ട്രീയമുഖ്യധാരയിൽ നിന്ന് വേറിട്ട് നിന്നിരുന്ന മലയാളികൾ മാറിചിന്തിച്ചു തുടങ്ങിയെന്നാണ് ബി.ജെ.പിയിലേക്കുള്ള ബഹുജനങ്ങളുടെ ഇൗ ഒഴുക്ക് സൂചിപ്പിക്കുന്നത്. ബിജെപിയിൽ ചേർന്നവരിൽ മിക്കവരും നേരത്തെ കോൺഗ്രസ്സുമായും സിപിഎമ്മുമായും ബന്ധപ്പെട്ട് സജീവപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നവരാണെന്നതും ശ്രദ്ധേയമാണ്. കേരള രാഷ്ട്രീയത്തിലെ ആസന്നമാറ്റത്തിന്റെ കേളികൊട്ടാണ് ഇവിടെ മുഴങ്ങുന്നത്.

യുഡിഫ്എൽഡിഫ് അജൻഡകൾ ബിജെപിക്ക് തകർക്കാൻ കഴിയും. മെമ്പർഷിപ്പ് നൽകുന്ന സൂചന അതാണ്. ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ളവരുടെ മനസ്സിൽ പരിവാറിനെയും മോദിയേയും കുറിച്ച് ഭയം സൃഷ്ടിച്ചു മുതലെടുക്കുന്ന ശൈലിയാണ് ഇരു മുന്നണികൾ അവലംബിച്ചു വരുന്നത്. ഇപ്പോൾ ന്യൂനപക്ഷ-ദളിത് വിഭാഗങ്ങൾ കൂട്ടമായി ബിജെപിയിലേക്ക് എത്തിയതോടെ ഇവരുടെ അജണ്ട തകരുമെന്നുറപ്പാണ്. കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ നിന്ന് ബിജെപിയിലേക്കെത്തിയ ബ്രാഞ്ച് തലംമുതൽ നേതാക്കളായിരുന്നവരുടെ ലിസ്റ്റ് ബിജെപി പ്രസിദ്ധീകരിക്കുന്നതാണ്. പ്രമുഖ ന്യൂനപക്ഷങ്ങളുടെ ലിസ്റ്റും പ്രസിദ്ധീകരിക്കുന്നതാണെന്നും പിള്ള പ്രസ്തനവയില്‍ പറഞ്ഞു.

Tags

Related Articles

Post Your Comments


Back to top button
Close
Close