Latest NewsNewsIndia

പുതുക്കിയ മോട്ടോര്‍ വാഹന നിയമം ബാധിക്കുന്നത് പ്രവാസികളെയും

ന്യൂഡല്‍ഹി: പുതിയ മോട്ടോര്‍ വാഹന നിയമം പ്രാബല്യത്തില്‍ വന്നതോടെ നിയമലംഘനവുമായി ബന്ധപ്പെട്ട് നിരവധി പേരാണ് പിടിയിലാകുന്നത്. പിഴത്തുകയിലും വലിയ വർധനവ് ആണുള്ളത്. കാലാവധി കഴിഞ്ഞാലും ഒരു മാസം വരെ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിക്കാമെന്ന ഇളവും ഇനിയില്ല. ഇത് ഏറ്റവുമധികം തിരിച്ചടിയാകുന്നത് പ്രവാസികള്‍ക്കായിരിക്കും. കാലാവധി കഴിഞ്ഞ് പുതുക്കുന്നവർക്ക് 1000 രൂപ പിഴയുമുണ്ട്.

Read also: റോഡ് നിയമം പാലിക്കണമെന്ന് രാവിലെ മറ്റുള്ളവർക്ക് ഉപദേശം നൽകി പോസ്റ്റിട്ടു, ഉച്ചക്ക് ഹെല്‍മെറ്റില്ലാതെ പിടിയില്‍!

കാലാവധി കഴിഞ്ഞ് 5 വര്‍ഷം വരെ പിഴയടച്ചു പുതുക്കാമെന്നായിരുന്നു പഴയ നിയമം. എന്നാൽ ഇതിലും മാറ്റം വന്നിരിക്കുകയാണ്. ഇപ്പോള്‍ ഒരു വര്‍ഷമായാണ് ചുരുക്കിയത്. അതു കഴിഞ്ഞാല്‍ വീണ്ടും ഡ്രൈവിംഗ് ടെസ്റ്റിനു ഹാജരാകണം. അതേസമയം കാലാവധി തീരുന്നതിന് ഒരു മാസം മുന്‍പേ ലൈസന്‍സ് പുതുക്കാമായിരുന്നത് ഇനി ഒരു വര്‍ഷം മുന്‍പേ പുതുക്കാം. പുതുക്കുന്ന ലൈസന്‍സിന്റെ കാലാവധി ഇനി 40 വയസ് വരെ മാത്രമാണ്.

shortlink

Related Articles

Post Your Comments


Back to top button