Latest NewsNewsIndia

ജനാധിപത്യത്തിന് വിമർശനം; യുവ ഐഎഎസ് ഓഫീസര്‍ കര്‍ണാടകയില്‍ രാജിവെച്ചു

ബെംഗളൂരു: ജനാധിപത്യ വ്യവസ്ഥയെ ശക്തമായി വിമർശിച്ച് യുവ ഐഎഎസ് ഓഫീസര്‍ കര്‍ണാടകയില്‍ രാജിവെച്ചു.

2009 ബാച്ച് ഐഎഎസ് ഓഫീസറായ ശശികാന്ത് സെന്തിലാണ് രാജിവെച്ചത്. തമിഴ്‌നാട് സ്വദേശിയായ ഇദ്ദേഹം ദക്ഷിണ കന്നഡ ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണറായി സേവനമനുഷ്ടിക്കുകയായിരുന്നു. മുന്‍കാലങ്ങളില്ലാത്ത വിധം ജനാധിപത്യം സന്ധി ചെയ്യുപ്പെടുന്നുവെന്ന് സെന്തില്‍ തന്റെ രാജിക്കത്തില്‍ കുറിച്ചു.

ALSO READ: കൊച്ചിയിലെ ഗതാഗത കുരുക്ക്: ഗതാഗതം നിയന്ത്രിക്കാൻ പൊലീസുകാരുടെ സേവനവും ഇല്ല

രാജി കത്തിൽ അദ്ദേഹം കുറിച്ചതിങ്ങനെ,”വൈവിധ്യമാര്‍ന്ന നമ്മുടെ ജനാധിപത്യം അടിസ്ഥാന ഘടകങ്ങള്‍ മുന്‍കാലങ്ങളില്ലാത്ത തരത്തില്‍ സന്ധി ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്ന സര്‍ക്കാരില്‍ ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായി തുടരുന്നത് അനീതിയാണെന്ന തോന്നലിലാണ് താന്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തത്. വരും ദിവസങ്ങളില്‍ നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന ഘടനക്ക് നേരെ കുടുതല്‍ ശക്തമായ വെല്ലുവിളികളുയരും. എല്ലാവരുടേയും ജീവിതം മെച്ചപ്പെട്ടതാകാനുള്ള തന്റെ ജോലി സിവില്‍ സര്‍വീസിന് പുറത്താകുന്നതാകും നല്ലതെന്ന് ഞാന്‍ കരുതുന്നു”.

ALSO READ: റെയില്‍വേസ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീപിടിച്ചു

രാജി തീരുമാനത്തില്‍ നിന്ന് ചില സുഹൃത്തുക്കള്‍ അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ആറ് മാസം ആലോചിച്ചെടുത്ത തീരുമാനമായിരുന്നുവെന്ന് സെന്തില്‍ മറുപടി പറഞ്ഞതായി ഐഎഎസ് ഉദ്യോഗസ്ഥ വൃത്തങ്ങള്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button